ADVERTISEMENT

സാമാന്യം ഭേദപ്പെട്ട പലിശ നിരക്ക് സ്ഥിരമായി ലഭിക്കുന്ന ചെറുനിക്ഷേപപദ്ധതിയാണ് പബ്‌ളിക് പ്രോവിഡന്റ് ഫണ്ട്് സ്‌കീം. പലിശയിനത്തില്‍ കിട്ടുന്ന നേട്ടത്തിന് പുറമേ നികുതി ഒഴിവും ലഭിക്കുന്നുവെന്നുള്ളതാണ് ഇതിന്റെ മേന്‍മ. ഇ പി എഫ് പോലെയല്ല ഇതെന്നുള്ളതുകൊണ്ട് ചുരുക്കം ചിലരെങ്കിലും ഒന്നിലധികം പിപിഎഫ് അക്കൗണ്ട് തുടങ്ങാറുണ്ട്. ചെറുപ്രായത്തില്‍ തൊഴില്‍ വിട്ട് ദൂരെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ചേക്കേറുന്നതും അകലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതും മറ്റുമാണ് ഇതിനുള്ള പ്രധാന കാരണം. പിപിഎപ് നിയമത്തെ കുറിച്ചുള്ള അജ്ഞതയും മറ്റൊരു കാരണമാണ്. 

 

രണ്ട് അക്കൗണ്ട് എന്നാല്‍ പുതിയ സ്ഥലത്തേക്ക് പോകുമ്പോള്‍ നിലവിലുള്ള അക്കൗണ്ട് ക്ലോസ് ചെയ്യുകയോ അങ്ങോട്ട് മാറ്റുകയോ ചെയ്യാതെ പുതിയ പി പി എഫ് എടുക്കുന്നത് നഷ്ടം വരുത്തി വയ്ക്കും. കാരണം രണ്ടാം അക്കൗണ്ടിന് പലിശയും ഒപ്പം നികുതി ഒഴിവും നഷ്ടമാകും. കാരണം നിയമമനുസരിച്ച് ഒരാള്‍ക്ക് ഒരു പിപിഎഫ് അക്കൗണ്ടേ പാടുള്ളു. മൈനറായ കുട്ടികളുടെ പേരില്‍ അച്ഛനമ്മമാരില്‍ ഒരാള്‍ക്ക് അക്കൗണ്ട് എടുക്കാം എന്നല്ലാതെ രണ്ടാം അക്കൗണ്ട് പാടില്ല. മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ മുത്തച്ഛന് പോലും പേരക്കുട്ടികളുടെ പേരില്‍ ഇത് പാടില്ല. കാരണം ഒരാള്‍ക്ക് രണ്ട് അക്കൗണ്ടുകളുടെ നേട്ടം ഉണ്ടാക്കാനാവില്ല എന്നുള്ളത് തന്നെ.

 

പലിശയുമില്ല,നികുതി ഒഴിവുമില്ല

 

 ഒരാള്‍ക്ക് രണ്ട് അക്കൗണ്ടുകള്‍ പാടില്ല എന്നതുപോലെ അങ്ങനെയുണ്ടായാല്‍ രണ്ടാം അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശയുണ്ടാകില്ല എന്നും നിയമം പറയുന്നു. ഇതിലെ നിക്ഷേപത്തിന് ആദായ നികുതി ഒഴിവും ഉണ്ടാകില്ല. അതുകൊണ്ട് ബന്ധപ്പെട്ട ബാങ്കില്‍ പോയി രണ്ടാം അക്കൗണ്ട് ക്ലോസ് ചെയ്യുക എന്നതു മാത്രമാണ് പോംവഴി. ഇനി ക്ലോസ് ചെയ്യുമ്പോള്‍ എന്തെങ്കിലും പലിശ രണ്ടാം അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചടക്കേണ്ടിയും വരും. പിപിഎഫ് അക്കൗണ്ടില്‍ ചേരുമ്പോള്‍ തന്നെ മറ്റൊന്നില്ല എന്ന് സത്യവാങ്മൂലം നല്‍കണം.എന്നാല്‍ വളരെ വിരളമായി ഇത് അവഗണിക്കുന്നവരുണ്ട്. ചിലര്‍ അജ്ഞത കൊണ്ടും രണ്ടാം അക്കൗണ്ട് തുടങ്ങാറുണ്ട്. എന്നാല്‍ രണ്ടാം അക്കൗണ്ട് തുടങ്ങിയതിന് പിഴയൊന്നും നല്‍കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com