ADVERTISEMENT

കൂടുതല്‍ റിസ്‌കിന് കൂടുതല്‍ നേട്ടം. ഇതാണ് നിക്ഷേപങ്ങളുടെ പൊതുവേയുള്ള രീതി. റിസ്‌ക് കുറഞ്ഞ നിക്ഷേപമാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആദായം കുറയും പക്ഷെ,മനസമാധാനം കൂടും. വരുമാനം കുറച്ച് കുറഞ്ഞാലും മനസമാധാനമാണ് വലുതെന്ന് ചിന്തിക്കുന്ന പരമ്പരാഗത നിക്ഷേപകര്‍ക്ക് ഇപ്പോഴും ആശ്രയിക്കാവുന്ന ഒന്നാണ് പബ്‌ളിക് പ്രോവിഡന്റ് ഫണ്ടും ( പിപിഎഫ്) നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റും.

പലിശ കുറഞ്ഞില്ല

പരമ്പരാഗത നിക്ഷേപകര്‍ നിരന്തരം ആശ്രയിക്കാറുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളടക്കമുള്ളവയെക്കാള്‍ ഏറെ ആദായം നല്‍കുന്നതാണ് ഇവ. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പി പി എഫിന്റെയും പലിശ നിരക്ക് മാറ്റേണ്ടതില്ലെന്ന കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ തീരുമാനം വന്ന സ്ഥിതിയ്ക്ക് പ്രത്യേകിച്ചും. സാധാരണ മൂന്ന് മാസം കൂടുമ്പോള്‍ ഇത്തരം സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കാറുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പലിശ നിരക്കില്‍ കുറവുണ്ടാവുമെന്ന് ഭയമുണ്ടായിരുന്നു.

പിപിഎഫ്,എന്‍ എസ് സി

പി പി എഫ്, എന്‍ എസ് സി നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 7.9 ശതമാനമാണ് പലിശ ലഭിക്കുന്നത്. ഇത് അടുത്ത മാര്‍ച്ച് വരെ മാറ്റമില്ലാതെ തുടരും. കൂടാതെ കൂടിയ പലിശ വാഗ്ദാനം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശയും മാറ്റമില്ലാതെ തുടരും. ആദായ നികുതി കിഴിവാണ് മറ്റൊരു പ്രധാന നേട്ടം.
 
സുകന്യ സമൃദ്ധി 8.4 ശതമാനം

നിലവില്‍ 8.4 ശതമാനമാണ് സുകന്യ സമൃദ്ധി പദ്ധതി പലിശ (ഒരു വര്‍ഷത്തെ കോമ്പൗണ്ടിംഗ്) നല്‍കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള അഞ്ച് വര്‍ഷത്തെ നിക്ഷേപപദ്ധതിയ്ക്ക് 8.6 ശതമാനമാണ് പലിശ.
കിസാന്‍ വികാസ് പത്രയ്ക്ക് 7.6 ശതമാനവും അഞ്ച് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 7.6 ശതമാനവുമാണ് പലിശ നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com