നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന

Mail This Article
×
ഈ സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ന്നു. ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം ( എഫ്‌ഡിഐ ) 15 ശതമാനം ഉയര്‍ന്ന് 2600 കോടി ഡോളറായി.
2019-20 ആദ്യ പകുതിയില്‍ വിദേശ നിക്ഷേപം ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് സേവന മേഖലയാണ്. 445 കോടി ഡോളറിന്റെ നിക്ഷേപം ഇക്കാലയളവില്‍ സേവന മേഖലയില്‍ ഉണ്ടായി. ടെലിക്കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 428കോടി ഡോളറിന്റെയും കമ്പ്യൂട്ടര്‍ സോഫ്‌റ്റ് വെയര്‍ ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ 400 കോടി ഡോളറിന്റെയും വിദേശ നിക്ഷേപം ഉണ്ടായി.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇക്കാലയളവില്‍ ഉണ്ടായത് സിംഗപ്പൂരില്‍ നിന്നാണ്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 800കോടി ഡോളറിന്റെ നിക്ഷേപമാണ് സിംഗപ്പൂരില്‍ നിന്നും ഇന്ത്യയില്‍ ഉണ്ടായത്. മൗറീഷ്യസ്, യുഎസ്, നെതര്‍ലാന്‍ഡ്‌സ് , ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്.
രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം ശക്തമാക്കുന്നതിനായി വിവിധ മേഖലകളിലെ എഫ്‌ഡിഐ നയങ്ങള്‍ ലഘൂകരിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍ . വിദേശ നിക്ഷേപം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ല്‍ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ എഫ്‌ഡിഐ കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.