ADVERTISEMENT

കാഴ്‌ച വൈകല്യമുള്ളവര്‍ക്ക്‌ വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാഴ്‌ച വൈകല്യമുള്ളവര്‍ക്ക്‌ കറന്‍സി നോട്ടുകളുടെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്നതിന്‌ വേണ്ടിയുള്ളതാണ്‌ പുതിയ മൊബൈല്‍ ആപ്പ്‌ . മൊബൈല്‍ എയ്‌ഡഡ്‌ നോട്ട്‌ ഐഡന്റിഫയര്‍ എന്നറിയപ്പെടുന്ന പുതിയ ആപ്പ്‌ ആന്‍ഡ്രോയ്‌ഡ്‌ പ്ലേസ്റ്റോറില്‍ നിന്നും ഐഒഎസ്‌ ആപ്പ്‌ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം.

മഹാത്മാഗാന്ധി സീരീസ്‌, മഹാത്മാഗാന്ധി (പുതിയ) സീരീസ്‌  നോട്ടുകളുടെ മൂല്യം തിരിച്ചറിയാന്‍ ആപ്പ്‌ സഹായിക്കും. മൊബൈലിന്റെ പിന്‍ ക്യാമറ വഴി ഓരോ നോട്ടുകളുടെയും ഇമേജുകള്‍ എടുത്ത്‌ അതിന്റെ മൂല്യം എത്രയാണന്നുള്ളതിന്റെ ശബ്ദ അറിയിപ്പ്‌ നല്‍കുകയാണ്‌ ചെയ്യുന്നത്‌.
കാഴ്‌ച വൈകല്യമുള്ളവര്‍ക്ക്‌ പുതിയ സീരീസിലുള്ള നോട്ടുകള്‍ തിരിച്ചറിയാന്‍ പ്രശ്‌നം നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആര്‍ബിഐ പുതിയ ആപ്പ്‌ അവതരിപ്പിക്കുന്നത്‌. മാത്രമല്ല ഭാഷ തിരഞ്ഞെടുക്കുക/ മാറ്റം വരുത്തുക, ശബ്‌്‌ദ നിര്‍ദ്ദേശങ്ങള്‍, ക്യാമറ ഉപയോഗിച്ചുള്ള കറന്‍സി തിരിച്ചറിയല്‍, കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ തിരിച്ചറിഞ്ഞ കറന്‍സികളുടെ വിവരങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ആപ്പ്‌ ഉപയോക്‌്‌താക്കള്‍ക്ക്‌ ലഭ്യമാക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com