നിക്ഷേപിക്കാം നേട്ടമുണ്ടാക്കാം ഡയറക്ട് പ്ലാനിൽ നിന്ന്

HIGHLIGHTS
  • കൂടുതൽ ലാഭമുണ്ടാക്കാന്‍ ലളിതമായ നടപടികളിലൂടെ നിക്ഷേപിക്കാം
game
SHARE

മ്യൂച്വൽ ഫണ്ടിൽ ഇടനിലക്കാരില്ലാതെ നിക്ഷേപകനു നേരിട്ടു നിക്ഷേപിക്കാവുന്ന ഡയറക്ട് പ്ലാനുകൾ ഉണ്ട്. ഇടനിലക്കാരുടെ കമ്മീഷൻ ഇല്ലാത്തതിനാൽ ഇവയിൽ നിക്ഷേപകനു ലാഭം കൂടുതലാണ്. ഇവിടെ കമ്മീഷൻ െചലവ് 0.75 ശതമാനം വരെ ലാഭിക്കാം. ഈ കമ്മീഷൻ നിക്ഷേപകർക്കു വീതിച്ചുകൊടുക്കും. അതിനാൽ നേട്ടം കൂടും. അതുകൊണ്ടു തന്നെ ഇവയുടെ വില അഥവാ എൻഎവി (നെറ്റ് അസറ്റ് വാല്യു) റഗുലർ പ്ലാനുകളുടേതിനെക്കാൾ കൂടുതലായിരിക്കും. 

നിക്ഷേപത്തിനു മുൻപ്

മികച്ച സ്കീമുകൾ സ്വയം തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ മാത്രമേ നേരിട്ട് നിക്ഷേപം നടത്താവൂ. ബ്രോക്കർമാരുടെയോ സാമ്പത്തിക ഉപദേഷ്ടാക്കളുടെയോ വിദഗ്ധ ഉപദേശം ഡയറക്ട് പ്ലാനുകളിലെ നിക്ഷേപകർക്കു ലഭിക്കില്ല. അതിനാൽ വളരെ ശ്രദ്ധിച്ചു മാത്രം നിക്ഷേപം നടത്തുക. ഇടയ്ക്ക്  ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ മാറ്റങ്ങൾ വരുത്താനും കഴിയണം.

എവിടെ കിട്ടും?

മ്യൂച്വൽ ഫണ്ട് അസെറ്റ് മാനേജ്മെന്റ് കമ്പനി (AMC)യുടെ ഇൻവെസ്റ്റർ സർവീസ് െസന്ററുകൾ വഴി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ‌ പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ഇൻവെസ്റ്റർ സർവീസ് സെന്ററുകൾ ഉണ്ട്.മ്യൂച്വൽ ഫണ്ട് റജിസ്ട്രാർമാരായ CAMS, കാർവി എന്നിവ വഴിയും നേരിട്ട് നിക്ഷേപം നടത്താം. ഇവയ്ക്ക് എല്ലാ ജില്ലാ േകന്ദ്രങ്ങളിലും ഓഫിസുകൾ ഉണ്ട്. 

ഓൺലൈനായി– മ്യൂച്വൽ ഫണ്ട് കമ്പനിയുടെ െവബ്സൈറ്റ് വഴി ഓൺലൈനായും നിക്ഷേപം ആകാം. 

ആദ്യം കെവൈസി

നേരിട്ടു നിക്ഷേപിക്കാൻ കെൈവസി വ്യവസ്ഥകൾ പാലിച്ചിരിക്കണം. െകവൈസി റജിസ്റ്റർ ചെയ്യാനുള്ള ഫോറം മേൽപറഞ്ഞ ഓഫിസുകളിൽനിന്നോ ഓൺലൈനിൽനിന്നു ഡൗൺലോഡ് ചെയ്തോ എടുക്കാം. പൂരിപ്പിച്ച അപേക്ഷയും ഫോട്ടോയും രേഖകളും നൽകണം. െകവൈസിക്കായി നിക്ഷേപകൻ ഒറ്റത്തവണ റജിസ്റ്റർ 

ചെയ്താൽ മതി. 

നടപടിക്രമങ്ങൾ 

കെൈവസി പൂർത്തിയായാൽ നിക്ഷേപത്തിന് അപൈക്ഷിക്കാം. ഈ അപേക്ഷയും േമൽപറഞ്ഞ ഓഫിസുകളിൽനിന്നു ലഭിക്കും. ഡൗൺലോഡ് ചെയ്തെടുക്കുകയും ആവാം.

അപേക്ഷയിൽ ബ്രോക്കർ കോഡ് എന്നിടത്ത് 'DIRECT' എന്ന് എഴുതുക. വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് നൽകുക. കമ്പനിയുടെ േപരിൽ നിക്ഷേപത്തുകയുടെ ചെക്ക് എഴുതി നൽകുന്നതോടെ നടപടിക്രമം പൂർത്തിയായി. യൂണിറ്റുകൾ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് മൊബൈൽ നമ്പറിലും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഇ–മെയിലിലും ലഭിക്കും. തുക പിൻവലിക്കാനും തുടർന്നുള്ള വാങ്ങലുകൾക്കും സ്റ്റേറ്റ്മെന്റിന് ഒപ്പമുള്ള െചറിയ ഒരു ഫോറം പൂരിപ്പിച്ചു നൽകിയാൽ മതി.

ഓൺലൈനായി നിക്ഷേപിക്കാനുള്ള സൗകര്യം പ്രമുഖ മ്യൂച്വൽഫണ്ട് കമ്പനികളെല്ലാം ഒരുക്കിയിട്ടുണ്ട്. ആദ്യം കമ്പനി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുക. അതിനുശേഷം എപ്പോൾ േവണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപം പിൻവലിക്കാനും മറ്റൊരു ഫണ്ടിേലക്കു മാറ്റാനും ഓൺലൈനിലൂടെത്തന്നെ കഴിയും. 

വാട്സാപ്പിലൂടെയും

ഇപ്പോൾ വാട്സാപ്പിലൂടെയും മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം. ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രമേ ഇതിന് അനുവാദമുള്ളൂ. രണ്ടു േപർക്ക് ജോയിന്റായി നിക്ഷേപിക്കാനാകില്ല. കമ്പനി െവബ്സൈറ്റിൽ, മൊൈബൽ നമ്പരും പാൻ നമ്പരും ആധാർ നമ്പരും നൽകി െകവൈസി െവരിഫിക്കേഷൻ പൂർത്തിയായാൽ നിക്ഷേപത്തിന് അനുമതി ലഭിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA