പിഎഫിൽ നിക്ഷേപിക്കുന്നത് നല്ലതാണോ?

HIGHLIGHTS
  • നികുതി രഹിത നിക്ഷേപമെന്നത് ആകർഷണം വർധിപ്പിക്കുന്നു
FEATURED
SHARE

അധിക റിസ്കില്ലാതെ നേട്ടം ഉറപ്പ് നൽകുന്ന നിക്ഷേപ മേഖലകളിൽ ഒന്നാണ് പിപിഎഫ് എന്നറിയപ്പെടുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. വളരെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണിത്. വര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ 80 സി വകുപ്പ്‌ പ്രകാരം ആദായ നികുതി ഇളവ്‌ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന നിക്ഷേപമായതിനാല്‍ സുരക്ഷയും ഉണ്ടായിരിക്കും. നിലവിലെ പലിശ നിരക്ക്‌ 7.9 ശതമാനമാണ്‌. ആദ്യ തവണ നിക്ഷേപം 15 വര്‍ഷത്തേക്ക്‌ ലോക്ക് ചെയ്യപ്പെടും. തുടര്‍ന്ന്‌ 5 വര്‍ഷത്തേക്കായി തുടരാം. 15 വര്‍ഷത്തിനു മുൻപ് പിന്‍വലിക്കണമെങ്കില്‍ ഏഴ്‌ വര്‍ഷം കഴിയുമ്പോള്‍ മുതല്‍ ഭാഗികമായി നാലാം വര്‍ഷത്തെ ക്ലോസിങ്‌ ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം. പിപിഎഫ്‌ ആദായ നികുതിയുടെ ‘ട്രിപ്പിൾ ഇ’യിലാണ്‌ വരുന്നത്‌. അതായത്‌ Exempt, Exempt, Exempt. നിക്ഷേപത്തിന്‌ ലഭിക്കുന്ന പലിശ നികുതിമുക്തമായിരിക്കും. കാലാവധി പൂര്‍ത്തിയായി കഴിയുമ്പോള്‍ ലഭിക്കുന്ന തുകയും നികുതിമുക്തമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA