നിങ്ങളുടെ നിക്ഷേപം തിളങ്ങാൻ മ്യൂച്വല്‍ ഫണ്ടുകളും സ്വര്‍ണവും

HIGHLIGHTS
  • സ്വർണ വില ഇനിയും വർധിച്ചേക്കും
gold-10
SHARE

മ്യൂച്വല്‍ ഫണ്ടുകള്‍ക്കും സ്വർണത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്‌. ഇവ രണ്ടും ദീര്‍ഘകാലത്തില്‍ മികച്ച ആദായം നല്‍കും. അഞ്ച്‌ വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ഓഹരി അധിഷ്‌ഠിത സ്‌കീമുകളില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ കുറഞ്ഞത്‌ 12% മുതല്‍ 15% വരെ വാര്‍ഷിക ആദായം ലഭ്യമാക്കും. ദീര്‍ഘകാലയളവില്‍ ഓഹരികള്‍ മറ്റേതൊരു നിക്ഷേപമാർഗത്തെക്കാളും മികച്ച റിട്ടേണും നൽകുന്നു.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എസ്‌ഐപി വഴി തുടങ്ങുക. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളെ മറികടക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്‌. മാത്രമല്ല, റുപ്പി കോസ്‌റ്റ്‌ ആവറേജിങ്ങിന്റെയും പവര്‍ ഓഫ്‌ കോമ്പൗണ്ടിങ്ങിന്റെയും ആനുകൂല്യങ്ങളും ലഭിക്കും.

സ്വര്‍ണത്തിളക്കം

ഇന്ത്യക്കാരുടെ ഏറ്റവും പ്രധാന നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ്‌ സ്വർണം. സ്വർണത്തിന്റെ വില ഇനിയും വർധിക്കുമെന്ന്‌ പ്രതീക്ഷിക്കാം.സ്വർണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗോള്‍ഡ്‌ ഫണ്ടുകള്‍, ഇലക്ട്രോണിക്‌ ഫണ്ടുകള്‍, ഗോള്‍ഡ്‌ സോവറീന്‍ ബോണ്ടുകള്‍ പോലുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ ആഭരണങ്ങളുടെ രൂപത്തില്‍ സ്വർണത്തിന്റെ ഉപഭോഗം വളരെ കൂടുതലാണ്‌. സ്വർണം ഗോള്‍ഡ്‌ ഫണ്ടുകള്‍ ആയി മ്യൂച്വല്‍ ഫണ്ടു വഴി വാങ്ങാം. കൂടാതെ ഇലക്ട്രോണിക്‌ ഗോള്‍ഡും ഗോള്‍ഡ്‌ സോവറീന്‍ ബോണ്ടുകളും വാങ്ങാന്‍ കഴിയും. 

സാമ്പത്തികമാന്ദ്യത്തിലെ അനിശ്ചിതത്വങ്ങളെ സ്വർണം മികച്ച രീതിയില്‍ പ്രതിരോധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഗോള്‍ഡ്‌ ഫണ്ടില്‍നിന്നുള്ള റിട്ടേണ്‍ 26 ശതമാനത്തിന്‌ മുകളില്‍ ആണ്‌.

ഗോള്‍ഡ്‌ സോവറീന്‍ ബോണ്ടുകളില്‍ നിങ്ങള്‍ക്ക്‌ ഭൗതിക സ്വര്‍ണം വാങ്ങാനുള്ള അവസരം ഇല്ല. എന്നാല്‍ ഇത്‌ സ്വർണം വാങ്ങുന്നതു വഴിയുള്ള ഗുണങ്ങള്‍ ലഭ്യമാക്കും. നിക്ഷേപത്തില്‍നിന്നുള്ള റിട്ടേണിന്‌ പുറമെ പലിശയും ലഭിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA