ബജറ്റ്‌ ദിനത്തില്‍ എന്‍എസ്‌ഇയും ബിഎസ്‌ഇയും വ്യാപാരത്തിനായി തുറക്കും

HIGHLIGHTS
  • സാധാരണ ശനി, ഞായര്‍ ദിവസങ്ങളില്‍ വ്യാപാരം ഉണ്ടായിരിക്കില്ല
budget
SHARE

ബജറ്റ്‌ ദിനമായതിനാല്‍ ഫെബ്രുവരി 1 ശനിയാഴ്‌ച രാജ്യത്തെ മുന്‍നിര സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകളായ എന്‍എസ്‌ഇയും ബിഎസ്‌ഇയും വ്യാപാരത്തിനായി തുറന്ന്‌ പ്രവര്‍ത്തിക്കും. ബജറ്റ്‌ ദിനത്തില്‍, സാധാരണ പോലെ രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 3.30 വരെ വ്യാപാരം ഉണ്ടായിരിക്കുമെന്ന്‌ രണ്ട്‌ എക്‌ച്‌സേഞ്ചുകളും അറിയിച്ചു. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഒഴിച്ച്‌ സാധാരണ സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വ്യാപാരം ഉണ്ടായിരിക്കില്ല.

ഷെയര്‍ ബ്രോക്കര്‍മാരുടെ അപേക്ഷയെ തുടര്‍ന്നാണ്‌ ഫെബ്രുവരി 1 ന്‌ എക്‌സ്‌ചേഞ്ചുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഉണ്ടായത്‌. വിവിധ മേഖലകളുമായി ബന്ധപ്പെട്ട ബജറ്റ്‌ നിര്‍ദ്ദേശങ്ങളോട്‌ നിക്ഷേപകര്‍ പ്രതികരിക്കുന്നതിനാല്‍ ബജറ്റ്‌ ദിനത്തില്‍ കൂടുതല്‍ വ്യാപാരം നടക്കുമെന്നാണ്‌ ഷെയര്‍ ബ്രോക്കര്‍മാരുടെ വിശ്വാസം. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജന്റ്‌ അവതരിപ്പിച്ച 2019 ജൂലൈ 5 ന്‌ ബിഎസ്‌ഇ സെന്‍സെക്‌സ്‌ 0.98 താഴ്‌ന്നിരുന്നു. ഓഹരി മടക്കി വാങ്ങലിന്‌ നികുതി, ലിസ്‌റ്റ്‌ഡ്‌ കമ്പനികളുടെ കുറഞ്ഞ പൊതു ഓഹരി വിഹിത പരിധി 25 ശതമാനത്തില്‍ നിന്നും 35 ശതമാനം ആക്കുക പോലുള്ള വിപണി സൗഹൃദമല്ലാത്ത ചില ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ കാരണം തുടര്‍ന്നുള്ള ദിവസത്തിലും വിപണിയില്‍ 2 ശതമാനത്തോളം ഇടിവ്‌ പ്രകടമായി.

2015 , ഫെബ്രുവരി 28 ലെ ബജറ്റ്‌ ദിനവും ശനിയാഴ്‌ച ആയിരുന്നു. അന്നും സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചുകള്‍ വ്യാപാരത്തിനായി തുറന്നിരുന്നു. ധനമന്ത്രി അരുണ്‍ ജറ്റ്‌ലി ആയിരുന്നു അന്ന്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA