ബജറ്റ്‌ 2020: പിപിഎഫ്‌ ഇളവ്‌ പരിധി 2.5 ലക്ഷമായി ഉയര്‍ത്തിയേക്കും

budget
SHARE

പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ( പിപിഎഫ്‌) നിക്ഷേപ പരിധി ഉയര്‍ത്തുന്നത്‌ സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. നിലവില്‍ പിപിഎഫ്‌ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്‌. ഇത്‌ 2.5 ലക്ഷം രൂപയായി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതിന്‌ പുറമെ 8സിക്ക്‌ കീഴില്‍ പ്രത്യേക വകുപ്പ്‌ അനുസരിച്ച്‌ നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റിലെ 50,000 രൂപ വരെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവ്‌ ലഭ്യമാക്കുന്ന കാര്യവും ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ട്‌.

ചെറു സമ്പാദ്യ പദ്ധതികള്‍ക്ക്‌ പ്രത്യേകിച്ച്‌ പിപിഎഫിനും എന്‍എസ്‌ക്കും നികുതി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ധനമന്ത്രാലയത്തിന്റെ മുമ്പാകെ എത്തിയിട്ടുണ്ട്‌. ഇത്‌ ബജറ്റ്‌ നിര്‍ദ്ദേശങ്ങളുടെ ഭാഗമാവുകയാണെങ്കില്‍ നികുതി ദായകര്‍ക്ക്‌ കൂടുതല്‍ പണം ലാഭിക്കാന്‍ അവസരം ലഭിക്കും.

നിലവില്‍ ആദായ നികുതി നിയമത്തിന്റെ 80 സി പ്രകാരമുള്ള നികുതി ഇളവ്‌ പരിധി 1.5 ലക്ഷം രൂപയാണ്‌. പിപിഎഫ്‌ ഉള്‍പ്പടെയുള്ള വിവിധ നിക്ഷേപങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും.

ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ്‌ പ്രകാരമുള്ള നിക്ഷേപ പരിധി 1.5 ലക്ഷം രൂപയില്‍ നിന്നും ഉയര്‍ത്തണം എന്നത്‌ ദീര്‍ഘകാലമായുള്ള ആവശ്യമാണ്‌ . 2014 ല്‍ ആണ്‌ അവസാനമായി ഈ പരിധി ഉയര്‍ത്തിയത്‌. ഇത്തവണത്തെ ബജറ്റില്‍ ഇത്‌ 2.5 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നാണ്‌ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA