ഓഹരി നിക്ഷേപകര്‍ക്ക് വലിയ ചാകര പ്രതീക്ഷിക്കാം

budget
SHARE

വന്‍കിട പൊതുമേഖല കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. പലതിന്റെയും പ്രഖ്യാപനം ഈ ബജറ്റിലുണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ വലിയ ലാഭ സാധ്യതയുള്ള നിരവധി കമ്പനികളുടെ ഓഹരികള്‍ വിലക്കുറവിലോ ആദായ വിലയ്‌ക്കോ ഓഹരി നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരു ലക്ഷം കോടി രൂപയ്ക്കുള്ള ഓഹരി വില്‍പ്പനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 51 ശതമാനത്തില്‍ കൂടുതല്‍ കേന്ദ്ര ഗവണ്‍മെന്റിന്  ഓഹരി നിക്ഷേപമുള്ള കമ്പനികളില്‍ അത് 51 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടും നിലവില്‍ 51 ശതമാനം ഉള്ള കമ്പനികളില്‍ അതിനേക്കാള്‍ താഴ്ന്ന ഒരു നിലയിലേക്ക് കുറച്ചുകൊണ്ടുമായിരിക്കും ഓഹരി വിറ്റഴിക്കല്‍ നടത്തുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA