ഓഹരി വിപണി ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

Stock Market | Representational Image
SHARE

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് പുതിയ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകളെയും മറികടക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കൂടുതല്‍ കയറ്റം വിപണിയില്‍ പ്രതിഫലിക്കുകയുള്ളൂ. വിപണിയില്‍ അവശ്യത്തിന് ഡിമാന്‍ഡ് ഇല്ലാത്തതായിരുന്നു കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ഇത് അവയുടെ ഓഹരികളുടെ പ്രകടനത്തെയും ബാധിച്ചു. ഈ പ്രതിസന്ധി മറികടക്കാനാണ്  ധനമന്ത്രി കമ്പനികള്‍ക്ക്  കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചുകൊടുത്തത്. നികുതി ബാധ്യത കുറയുകയും ലാഭം കൂടുകയും ചെയ്താല്‍ കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വൈവിധ്യവല്‍ക്കരണത്തിനുമായി കൂടുതല്‍ തുക ചിലവഴിക്കും. പക്ഷേ വിപണിയില്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ കമ്പനികള്‍ അത് ചെയ്യുകയുള്ളൂ. ഇത്തരം ഉറപ്പൊന്നും ഇല്ലാതിരുന്നതുകൊണ്ട് നികുതി ഇളവ് കിട്ടിയിട്ടും കമ്പനികള്‍ പുതിയ നിക്ഷേപം നടത്താന്‍ മടിച്ചു നിൽക്കുന്നത്. അതുകൊണ്ട് പൊതുവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനുള്ള പൊടിക്കൈകള്‍ എന്തൊക്കെ എന്നാണ് ഓഹരി വിപണിയും കാത്തിരിക്കുന്നത്.  ആളുകളുടെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ ധീരമായ നടപടികള്‍ ഉണ്ടായാല്‍ ഓഹരി വിപണിയിലും അതിന്റെ പ്രതിഫലനം ശക്തമായി ഉണ്ടാകും. മൂലധന നേട്ടത്തിന്മേലുള്ള ആദായ നികുതി കുറയ്ക്കാനുള്ള സാധ്യതയും വിപണി കാണുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA