വളര്‍ച്ചാ പ്രതീക്ഷ 6-6.6 ശതമാനം , സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് സഭയില്‍

PTI5_31_2019_000080B
SHAREബജറ്റിന് മുന്നോടിയായിട്ടുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റ്ല്‍ സമര്‍പ്പിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 6 മുതല്‍ 6.6 ശതമാനം വരെ സാമ്പത്തികവളര്‍ച്ച പ്രതീക്ഷക്കുന്ന സര്‍വേ റിപ്പോര്‍ട്ടാണ് ധനമന്ത്രി സമര്‍പ്പിച്ചത്. നാളെ അവതരിപ്പിക്കുന്ന ബജറ്റിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും. രാജ്യം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന പോകുമ്പോള്‍ അവതരിപ്പിക്കപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യത്തെ വളര്‍ച്ചാനിരക്ക് 2020 സാമ്പത്തിക വര്‍ഷത്തന്റെ രണ്ടാം പകുതിയില്‍ 4.5 ശതമാനത്തിലെത്തി നില്‍ക്കുകയും തൊഴിലില്ലായ്മ അടക്കമുള്ള സൂചകങ്ങള്‍ 42 വര്‍ഷം പിന്നിലേക്ക് പോകുകയും ചെയ്തിരുന്നു. ജി ഡിപി നിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തെ താഴ്ചയിലാണ്. ഈ സാഹചര്യത്തിലാണ് നിലവിലുള്ളതില്‍ നിന്നും രണ്ട് ശതമാനം വളര്‍ച്ച കൂടി ധനമന്ത്രി ലക്ഷ്യമിടുന്നത്. നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതിന്റെ സൂചനകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA