sections
MORE

ശമ്പള വരുമാനക്കാരുടെ ബജറ്റ് പ്രതീക്ഷകള്‍

tax return (2)
SHARE

ആദായ നികുതിയിനത്തില്‍ മാത്രമാണ് ശമ്പളവരുമാനക്കാര്‍ക്ക് എന്തെങ്കിലും പ്രതീക്ഷിക്കാനുള്ളത്. പല രീതിയില്‍ പുതിയ നികുതിയുടെ ആഘാതം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ശമ്പളവരുമാനക്കാര്‍. ആദായ നികുതി പരിധി 10 ലക്ഷം രൂപയാക്കുക, 80 സി പരിധി മൂന്നുലക്ഷമാക്കുക, സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ കൂട്ടുക തുടങ്ങി ആദായ നികുതിയുമായി ബന്ധപ്പെട്ട് പ്രതീക്ഷകള്‍ നിരവധിയാണ്. എന്നാല്‍ ആദായ നികുതി ഇളവ് കൊടുത്താല്‍ ആ തുക ഇടത്തരം ശമ്പള വരുമാനക്കാര്‍ ചിലഴിക്കാതെ സമ്പാദിച്ചുകളയും എന്ന ഒരു അബദ്ധ ധാരണയാണ് ഭരണകൂടത്തിന് എന്നും ഉള്ളത്. അതിനാലാണ് ആദായ നികുതി ഇളവിന്റെ കാര്യത്തില്‍ അവര്‍ ഇത്ര വലിയ പിശുക്ക് കാട്ടുന്നത്. ഇളവുകള്‍ താഴ്ന്ന വരുമാനക്കാര്‍ക്കാണ് നല്‍കുന്നതെങ്കില്‍ അവര്‍ അങ്ങനെ ഇളവ് കിട്ടുന്ന തുക വിപണയില്‍ ചിലഴിക്കുമെന്നും അത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമെന്നും ഇത്തരം നയ ആവിഷ്‌കര്‍ത്താക്കള്‍ കരുതുന്നു. അതുകൊണ്ട് ഇടത്തരക്കാര്‍ക്കല്ല പാവപ്പെട്ടവര്‍ക്കാണ് ഇളവ് കൊടുക്കേണ്ടത് എന്ന് അവര്‍ തീരുമാനിക്കകുയും ചെയ്യുന്നു. അതുകൊണ്ട് ഇത്തവണ എത്രമാത്രം ഇളവ് ആദായ നികുതിയുടെ കാര്യത്തില്‍ ഉണ്ടാകുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA