ADVERTISEMENT
ഉറവിടത്തില്‍ നിന്ന് 10 ശതമാനം നികുതി പിടിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്ന ഡിവിഡന്റിന് മാത്രമാണെന്നും അല്ലാതെ യൂണിറ്റുകളുടെ മൂലധന നേട്ടത്തിനല്ലെന്നും നികുതി വകുപ്പിന്റെ വിശദീകരണം. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകളും ഓഹരി ഉടമകള്‍ക്കും യുണിറ്റ് ഉടമകള്‍ക്കും നല്‍കുന്ന ലാഭവിഹിതത്തിനുള്ള ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിന് പകരമായി ലാഭവിഹിതത്തിന് ഉറവിടത്തില്‍ നിന്ന് 10 ശതമാനം നികുതി ഈടാക്കുമെന്നും പറഞ്ഞിരുന്നു. മ്യൂച്ചല്‍ ഫണ്ടുകളും കമ്പനികളും ഓഹരി/യൂണിറ്റ് ഉടമകള്‍ക്ക് നല്‍കുന്ന ഡിവിഡന്റ് വരുമാനം വര്‍ഷം 5000 രൂപ കടന്നാലാണ് ഇത് ബാധകമാകുക.
ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് യൂണിറ്റുകള്‍ റിഡീം ചെയ്യുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിനും ടി ഡി എസ് പിടിക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തിരുത്തുന്നത്. മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്ന് മൂലധന നേട്ടം എന്ന നിലയില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് 10 ശതമാനം ടി ഡി എസ് പിടിക്കില്ലെന്നും ഇത് ഡിവഡന്റിന് മാത്രമായിരിക്കും ബാധകമാവുക എന്ന് പുതിയ വിശദീകരണത്തില്‍ നികുതി ബോര്‍ഡ് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com