ADVERTISEMENT

വിമര്‍ശനങ്ങള്‍ ധാരാളമുണ്ടെങ്കിലും ആധാര്‍ കാര്‍ഡ് ഇന്ന്് ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ട് തന്നെ ഇതിലെ വിവരങ്ങള്‍ എപ്പോഴും പുതുക്കാന്‍ ശ്രദ്ധിക്കുകയും വേണം. അല്ലെങ്കില്‍ അപ്രതീക്ഷിതമായി നിങ്ങളുടെ പല സേവനങ്ങളും തടയപ്പെട്ടേക്കാം. പലപ്പോഴും വീടു മാറ്റം കൊണ്ടും തെറ്റായി രേഖപ്പെടുത്തപ്പെട്ടതിനാലും അഡ്രസ് അടക്കമുള്ള കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരാറുണ്ട്. സമയാ സമയത്ത് ഇത് ചെയ്തില്ലെങ്കില്‍ ആധികാരിക തെളിവ് എന്ന നിലയില്‍ ഹാജരാക്കേണ്ടി വരുന്നതിനാല്‍ പലപ്പോഴും വലിയ തലവേദനയുണ്ടാക്കും.

44 രേഖകള്‍

ഓണ്‍ലൈനായി അഡ്രസ് അടക്കമുള്ള വിശദാംശങ്ങള്‍ മാറ്റാനാകും. ഇതിനായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന 44 ആധികാരിക രേഖകളില്‍ ഒന്ന് നല്‍കിയാല്‍ മതി. ബാങ്ക് സ്റ്റേറ്റ് മെന്റ്, വാടക കരാര്‍, പാസ് ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, ടെലിഫോണ്‍ ബില്‍, കറണ്ട് ബില്ല്, വാട്ടര്‍ ബില്ല് എന്നിങ്ങനെ ഏതു രേഖയും ഇതിനായി ഉപയോഗിക്കാം. യു ഐ ഡി എ ഐ യില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്കേ ഇത് സാധ്യമാകു.

അഡ്രസ് ആധികാരിക രേഖകളില്ലെങ്കില്‍

ആദ്യമായി ഇതിനായി ആധാര്‍ സ്വയം സേവന പോര്‍ട്ടല്‍ സന്ദര്‍ശിക്കണം. ആധികാരികമായ രേഖകളുണ്ടെങ്കില്‍ നിങ്ങള്‍ക്ക്'-പ്രൊസീഡ് ടു അപ്‌ഡേറ്റ് അഡ്രസ്' ല്‍ ക്ലിക്ക് ചെയ്യാം. ഇനി വിശദ വിവരങ്ങളോടെ ആധികാരിക രേഖ അപ് ലോഡ് ചെയ്യുക. മേല്‍വിലാസം തെളിയിക്കുന്ന രേഖകളില്ലെങ്കിലും വഴിയുണ്ട്. ഇത്തരക്കാര്‍ക്ക് അഡ്രസ് വാലിഡേഷന്‍ ലെറ്റര്‍ ഉപയോഗിക്കാം.  ഇതിന് നാല് ഘട്ടങ്ങളുണ്ട്. റെസിഡന്റ് ഇനീഷ്യേറ്റ് റിക്വസ്റ്റ്, അഡ്രസ് വേരിഫൈര്‍ കണ്‍സന്റ്, റെസിഡന്റ് സബ്മിറ്റ് റിക്വസ്റ്റ്,സിക്രഡ് കോഡ് എന്നിവയാണവ.


വാടക കരാര്‍ രേഖയാക്കുന്നവര്‍

ഇനി റെന്റ് എഗ്രിമെന്റാണ് അഡ്രസ് പ്രൂഫായി ഉപയോഗിക്കുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണം. വാടക കരാര്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതായിരിക്കണം. അതുപോലെ ആരുടെ മേല്‍വിലാസത്തിലാണോ മാറ്റങ്ങള്‍ വേണ്ടത്, ആരുടെ മേല്‍വിലാസമാണോ പുതുതായി ചേര്‍ക്കേണ്ടത് അയാളുടെ പേരിലായിരിക്കണം കരാര്‍. എല്ലാ പേജുകളും അപ് ലോഡ് ചെയ്യേണ്ടി വരും. അതില്‍ ഇതെല്ലാം സ്‌കാന്‍ ചെയ്ത് പിഡി എഫ് ഫയാല്‍ ആക്കി അപ് ലോഡ് ചെയ്യുകയാണ് ഉത്തമം.
ഇത് കൂടാതെ തൊട്ടടുത്തുള്ള കേ്ന്ദ്രത്തില്‍ പോയി മേല്‍ പറഞ്ഞ രേഖകള്‍ കാണിച്ചാലും ഇത് ചെയ്യാം. 'എംആധാര്‍ ആപ്പ്' ഇതിനായി ഡൗണ്‍ലോഡ് ചെയ്യാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com