ADVERTISEMENT

ഭൂമിയടക്കമുള്ള സ്ഥാവര ജംഗമവസ്തുക്കളുടെ ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാണോ? അങ്ങനെയാണെങ്കില്‍ എത്ര തുക വരെയുള്ള ഇടപാടുകള്‍ പാന്‍ ഇല്ലാതെ നടത്താം? കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അംഗങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നല്‍കി. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇടപാടെങ്കില്‍ വില്‍ക്കുന്ന ആളും വാങ്ങുന്ന ആളും പാന്‍ നമ്പര്‍ നല്‍കിയിരിക്കണമെന്നാണ് എഴുതി നല്‍കിയ ഉത്തരത്തില്‍ വ്യക്തമാക്കിയത്. അല്ലെങ്കില്‍ 10 ലക്ഷം രൂപ സ്റ്റാമ്പ് വാല്യൂ രേഖപ്പെടുത്തിയതാണ് വസ്തുവെങ്കിലും പാന്‍കാര്‍ഡ് നല്‍കിയിരിക്കണം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍ക്ക് തടയിടാനാണ് ഇത്തരം ചട്ടമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

പാന്‍ ഫലത്തില്‍ ആധാര്‍ ആകും

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എല്ലാം ആധാറുമായി ബന്ധിപ്പിക്കുമോ എന്ന ചോദ്യത്തിനാണ് മന്ത്രി ഈ മറുപടി നല്‍കിയത്. അതേസമയം പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിനകം തന്നെ ഏഴിലേറെ തവണ ഈ തീയ്യതി നീട്ടിയിരുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതോടെ എല്ലാ ഭൂമി ഇടപാടുകള്‍ക്കും ആധാറും നിര്‍ബന്ധമാകും. പാന്‍ ആധാര്‍ ബന്ധിപ്പിക്കലിന്  ഒടുവില്‍ അനുവദിക്കപ്പെട്ട തീയതിയാണ് മാര്‍ച്ച് 31. അതായത് മാര്‍ച്ച്് 31 ന് ശേഷവും ആധാര്‍-പാന്‍ നമ്പറുകള്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഇത് അസാധുവാകുമെന്നര്‍ഥം. ബന്ധിപ്പിക്കപ്പെടുന്നതോടെ ഭൂമിയുടെ ക്രയവിക്രയവും ആധാറിന് കീഴില്‍ വരികയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com