ഐആർസിടിസി ഓഹരി മാജിക് വീണ്ടും! നാലര മാസം കൊണ്ട് ആറിരട്ടി നേട്ടം

share-market-updates
SHARE

ലിസ്റ്റിങ് സമയത്ത് പത്തു ദിവസം കൊണ്ട് ഇരട്ടി നേട്ടം നൽകി നിക്ഷേപകരെ സന്തോഷിപ്പിച്ച ഐആർസിടിസി നാലര മാസത്തിൽ നൽകിയത്  600% വരുമാന വർധന.

സമ്പദ് വ്യവസ്ഥ തളർച്ചയിലാണ്. ഓഹരി വിപണിയിലാണെങ്കിലും കാര്യമായ നേട്ടം ഇല്ല. പക്ഷേ അതിനിടയിലും ഓഹരിയുടെ മാജിക് ഇതാ വീണ്ടും. ആദ്യ പബ്ലിക് ഇഷ്യുവിൽ 320 രൂപയ്ക്ക് ഐആർസിടിസി ഓഹരി വാങ്ങിയവർക്കാണ്  നാലര മാസം കൊണ്ട് ആറിരട്ടി നേട്ടം കിട്ടിയത്. കഴിഞ്ഞ ദിവസം  ഓഹരി വില 1989  രൂപ വരെ ഉയർന്നു.

ആദ്യ പബ്ലിക് ഇഷ്യുവിൽ തന്നെ  ഇന്ത്യൻ ഒഹരി വിപണിയെ ഞെട്ടിച്ച പ്രകടനമാണ്  ഐആർസിടിസി കാഴ്ച വെച്ചത്. ഒക്ടോബർ നാലിനു ക്ലോസ് ചെയ്ത ഐപിഒയുടെ   ഇഷ്യു വില 320 രൂപയായിരുന്നു. എന്നാൽ 112  ഇരട്ടി അപേക്ഷരെത്തിയതോടെ  ഒക്ടോബർ  14   നു ഓഹരി ലിസ്റ്റ് ചെയ്തത് 644  രൂപയ്ക്ക്. അതായത് പത്തു ദിവസം കൊണ്ട് ഇരട്ടിയിലധികം നേട്ടം. ലിസ്റ്റിങ് വിലയായ  644  രൂപയ്ക്ക് ഓഹരി വാങ്ങിയവർക്കും ഇതിനകം മൂന്നിരട്ടി നേട്ടം കിട്ടിക്കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA