ADVERTISEMENT

സമ്പദ് വ്യവസ്ഥ  തളർച്ചയിലാണ്. ഓഹരി വിപണിയിലാണെങ്കിലും കാര്യമായ നേട്ടം ഇല്ല. പക്ഷേ അതിനിടയിലും ഓഹരിയുടെ മാജിക് ഇതാ വീണ്ടും.  ആദ്യ പബ്ലിക് ഇഷ്യുവിൽ 320 രൂപയ്ക്ക് ഐആർസിടിസി ഓഹരി വാങ്ങിയവർക്കാണ് നാലര മാസം കൊണ്ട് ആറിരട്ടി നേട്ടം കിട്ടിയത്. കഴിഞ്ഞ ദിവസം ഓഹരി വില 1989 രൂപ വരെ ഉയർന്നു.  

ആദ്യ പബ്ലിക് ഇഷ്യുവിൽ തന്നെ  ഇന്ത്യൻ ഒഹരി വിപണിയെ ഞെട്ടിച്ച പ്രകടനമാണ്  ഐആർസിടിസി  കാഴ്ച വെച്ചത്. ഒക്ടോബർ നാലിനു  ക്ലോസ് ചെയ്ത ഐപിഒയുടെ  ഇഷ്യു വില 320 രൂപയായിരുന്നു. എന്നാൽ 112 ഇരട്ടി അപേക്ഷരെത്തിയതോടെ  ഒക്ടോബർ14നു ഓഹരി ലിസ്റ്റ് ചെയ്തത് 644 രൂപയ്ക്ക്. അതായത് പത്തു ദിവസം കൊണ്ട് ഇരട്ടിയിലധികം  നേട്ടം. ലിസ്റ്റിങ് വിലയായ  644  രൂപയ്ക്ക് ഓഹരി വാങ്ങിയവർക്കും ഇതിനകം മൂന്നിരട്ടി നേട്ടം കിട്ടിക്കഴിഞ്ഞു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com