ADVERTISEMENT

സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. പത്താം സീരീസിന്റെ വിതരണം തുടങ്ങി. ഇഷ്യു വില  ഗ്രാമിന് 4,260 രൂപയാണ് . മാര്‍ച്ച് 6 ന്  അവസാനിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റലായി   പണം അടയ്ക്കുന്നവര്‍ക്കും  ഗ്രാമിന് 50 രൂപയുടെ ഇളവ് സര്‍ക്കാര്‍ ലഭ്യമാക്കും. ഗ്രാമിന് 4,210 രൂപയാണ് ഈടാക്കുക. വില ഉയരുന്നതിനാൽ സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ച് നേട്ടം ഉണ്ടാക്കാൻ  ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ് ഗോള്‍ഡ് ബോണ്ടുകള്‍. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ആണ്  ഗോള്‍ഡ് ബോണ്ടു  പുറത്തിറക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരു ഗ്രാം വാങ്ങണം. ഒരു വര്‍ഷം പരമാവധി നാല് കിലോ ഗ്രാമില്‍ വരെ നിക്ഷേപിക്കാം. 

സവിശേഷതകള്‍

∙999 ശുദ്ധതയുള്ള  സ്വര്‍ണ്ണം 

∙2.5%  നിരക്കില്‍ വാര്‍ഷിക പലിശ. ആറ് മാസം കൂടുമ്പോള്‍ പലിശ നല്‍കും. 

∙8 വര്‍ഷമാണ് കാലവധി. അതിനു മുന്പ് വേണമെങ്കിൽ എക്‌സ്‌ചേഞ്ചുകള്‍ വഴി വില്‍ക്കാം. 

∙5 വര്‍ഷം ആണ് ലോക്ഇന്‍ കാലയളവ്. അതിന് ശേഷം എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാം.

∙കാലാവധിക്കു മുമ്പ്  വിറ്റാൽ മൂലധന നേട്ടത്തിന്  നികുതി ബാധകമാണ്. എന്നാൽ  കാലാവധിക്കു ശേഷം  ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി ബാധകമല്ല. ഗോള്‍ഡ് ബോണ്ടിന് മാത്രമുള്ള സവിശേഷതയാണിത്.  ഗോള്‍ഡ് ഇടിഎഫ് അടക്കമുള്ള സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക്    ഈ ഇളവ്  ലഭ്യമാകില്ല.    

∙പലിശ വരുമാനത്തിനു   നികുതി ബാധകമായിരിക്കും. ടിഡിഎസ് ബാധകമല്ല. 

∙ജിഎസ്ടി  ഇല്ല. അല്ലാതെ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ 3 ശതമാനം ആണ് ജിഎസ്ടി.

∙ബോണ്ടില്‍ നിന്നുള്ള ആദായം സ്വര്‍ണ്ണ വിലയിലെ മാറ്റത്തെ ആശ്രയിച്ചായിരിക്കും. 

∙ബാങ്ക് വായ്പയ്ക്ക് ഈടായി  നല്‍കാം. 

∙ബാങ്ക്,  പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും വാങ്ങാം. സ്റ്റോക് എക്‌സ്‌ചേഞ്ച് , സ്‌റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍  എന്നിവ വഴിയും നിക്ഷേപം നടത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com