വനിതകൾക്ക് ആദ്യതവണയുടെ 20 % ക്യാഷ് ബാക്കുമായി കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി

Mail This Article
വനിതാദിന ആഘോഷത്തോടനുബന്ധിച്ച് പ്രവാസികളായ വനിതകൾക്ക് ആകർഷകമായ ഓഫർ ഒരുക്കി കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി. മാർച്ച് 8 മുതൽ 14 വരെ നീളുന്ന ആഘോഷത്തിൽ പ്രവാസി ചിട്ടിയിൽ അംഗമാകുന്നവർക്ക് ആദ്യതവണയുടെ 20 % ക്യാഷ് ബാക്ക് ആസ്വദിക്കാം.
കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി മുന്നോട്ട് വെയ്‌ക്കുന്നത് സ്‌ത്രീയുടെ സാമ്പത്തിക ഭദ്രതയും സാമൂഹിക മുന്നേറ്റവുമാണ്. സംരംഭകയാകാനോ, പഠനം, കല്യാണം പോലൂള്ള മറ്റ് ആഗ്രഹങ്ങൾ നിറവേറ്റാനോ ആയി വനിതകൾക്കൊരു പ്രചോദനമാവുകയാണ് കെഎസ്‌എഫ്‌ഇ വനിതാ ദിന ആഘോഷത്തിലൂടെ.
കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി എന്ന ആശയം കെഎസ്‌എഫ്‌ഇ മുന്നോട്ടുവെയ്‌ക്കുന്നത് ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്കായാണ്. മാസത്തവണകൾ ഓൺലൈനായി അടയ്‌ക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഓൺലൈൻ ലേല മുറിയും കെഎസ്‌എഫ്‌ഇ ഒരുക്കിയിട്ടുണ്ട ്. സുരക്ഷിതമായ ഡെപ്പോസിറ്റുകളും, സങ്കീർണ്ണതകളില്ലാത്ത പെയ്‌മെന്റ് ഒപ്‌ഷണുകളുമാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ എല്ലാവർക്കും ഇൻഷുറൻസ് കവറേജും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 471 6661888, +914714449111