ADVERTISEMENT

കോവിഡ് -19 പ്രതിസന്ധി കാരണമുള്ള സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും  ഇന്ത്യൻ ഓഹരി വിപണിയായ സെൻസെക്സ്  ഇന്ന് 1325 പോയിൻറ് ഉയർന്ന്  34103.48ൽ വ്യാപാരം അവസാനിപ്പിച്ചു. ഇടയ്ക്ക് വിപണി 29,388. 97 പോയിൻറ് വരെ താഴ്ന്നെങ്കിലും 34,769.48 പോയിൻറ് ആയി ഉയർന്നു.  

ഓഹരി വിപണി ലോവർ സർക്യൂട്ട് ഭേദിക്കുന്നത് 12 വർഷത്തിനിടെ ഇതാദ്യം.ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസിലെ മാന്ദ്യം ലോകമെമ്പാടുമുള്ള ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്തതോടെ വിപണികൾ പിന്നോട്ട് പോയി. ട്രംപിന്റെ വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ, യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങൾ പരിമിതപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ യൂറോപ്യൻ ഓഹരികൾ നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു,

കോവിഡ് -19 ന്റെ വ്യാപനത്താൽ ഇതിനകം തകർന്ന പ്രധാന യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആയ എസ് & പി 500 ഉം നാസ്ഡാക്കും സാമ്പത്തിക പ്രതിസന്ധിക്കുശേഷം അവരുടെ ആദ്യത്തെ കരടി വിപണി സ്ഥിരീകരിച്ചു. യുഎസ് ഫെഡറൽ റിസർവ് ഈ മാസം രണ്ടാം തവണയും പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എണ്ണവിലയിൽ ഇടിവ്

യൂറോപ്യൻ സെൻട്രൽ ബാങ്ക് കൂടുതൽ ബോണ്ടുകൾ വാങ്ങാമെന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തിട്ടും യൂറോപ്യൻ ഓഹരികൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.കൊറോണ വൈറസ് പാൻഡെമിക്കിനെക്കുറിച്ചുള്ള ആശങ്കകളാൽ രൂപയുടെ മൂല്യം വെള്ളിയാഴ്ച റെക്കോഡിലേക്ക് താഴ്ന്നു. ഓഹരി വിപണി ഏറെക്കുറെ വില ഇടിഞ്ഞ് ഇരിക്കുന്നതിനാൽ വാങ്ങൽ അവസരങ്ങൾ നിക്ഷേപകർ പ്രയോജനപ്പെടുത്തുന്നതായിരിക്കും നല്ലത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com