ADVERTISEMENT
2018–19 ലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടിയത് നികുതി ദായകർക്ക് ആശ്വാസമാകും, മാ‍ർച്ച് 31നു പകരം ജൂൺ 30 വരെയാണ് ദീർഘിപ്പിച്ച തിയതി. റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാലുള്ള പിഴ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചിട്ടുമുണ്ട്.കോവിഡ് ആശ്വാസ നടപടികളുടെ ഭാഗമായാണ് കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ സാമ്പത്തിക മേഖലയ്ക്കുള്ള ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. അതുപോലെ ആധാർ പാൻ ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും ജൂൺ 30 വരെ നീട്ടി.മെയ് വരെയുള്ള മാർച്ച് മുതല്‍ മെയ് വരെയുള്ള ജിഎസ്ടി റിട്ടേൺ ജൂൺ 30 വരെയാക്കിയിട്ടുണ്ട്. 5 കോടി   രൂപ വരെ വിറ്റുവരവുള്ളവർക്ക് പിഴ അ‍ടയ്ക്കേണ്ട. വിവാദ്സേ വിശ്വാസ് നികുതി തർക്കവും ജൂൺ 30 വരെ പരിഹരിക്കാം എന്നാക്കിയിട്ടുണ്ട്. നികുതി റിട്ടേൺ അടയ്ക്കാനുള്ള അവസാന ദിവസങ്ങളിൽ കോവിഡ് 19 ജനങ്ങളിൽ ഭീതിയായി പെയ്തിറങ്ങിയത് നികുതി ദായകരില്‍ ആശങ്കയുളവാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com