ADVERTISEMENT
മ്യൂച്വല്‍ ഫണ്ടുകളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്രമെ അനുവദിക്കു. കൊറോണ വ്യാപനം ഉയരുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം. മ്യൂച്വല്‍ ഫണ്ട് ഹൗസുകളില്‍ ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്രമെ അനുവദിക്കു എന്ന്  മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി അറിയിച്ചു.ശാഖകളും കളക്ഷന്‍ സെന്ററുകളും അടച്ചിടാനും കമ്പനികളോട് ആവശ്യപ്പെട്ടു.
ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കി കൊവിഡ്- 19 വ്യാപനം പരമാവധി പ്രതിരോധിക്കുന്നതിനായാണിത്. നിലവിലെ സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാകും വരെ വിവിധ ഇലക്ടോണിക് മാര്‍ഗങ്ങള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്രമായിരിക്കും ഇനി അനുവദിക്കുക എന്നും ആംഫി അറിയിച്ചു. ഡിജിറ്റല്‍/ ഇലക്ടോണിക് മാര്‍ഗങ്ങള്‍  ഉപയോഗിക്കാന്‍ നിക്ഷേപകരോടും വിതരണക്കാരോടും ആംഫി ആവശ്യപ്പെട്ടു. മ്യൂച്വല്‍ ഫണ്ട് വെബ്‌സൈറ്റുകള്‍, വെബ് പോര്‍ട്ടലുകള്‍, വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ആപ്പുകള്‍ എന്നിവയെല്ലാം ഇടപാടുകള്‍നടത്തുന്നതിനായി  നിക്ഷേപകര്‍ക്ക് ഉപയോഗിക്കാം.ഡിജിറ്റല്‍ ഇടപാട് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നിക്ഷേപകര്‍ക്ക് അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com