കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ കടുത്ത നടപടികളിലേക്ക് നീങ്ങിയത് ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു.ഇന്നലെ
വ്യാപാരം അവസാനിച്ചപ്പോൾ 3,934 പോയിൻറ് ഇറങ്ങി സെൻസെക്സ് 25,981ലേക്ക് ഇടിഞ്ഞു. നിഫ്റ്റിയാകട്ടെ1,135 പോയിൻറ് ഇറങ്ങി 7,610ൽ ആണ് അവസാനിച്ചത്. താങ്കളാഴ്ച രാവിലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ലോവർ സർക്യൂട്ടിൽ എത്തിയിരുന്നു, തുടർന്ന് 45 മിനിറ്റ് നേരം വ്യാപാരം നിർത്തിവെക്കുകയും ചെയ്തു.ലോവർ സർക്യൂട്ട് തുടർന്ന് വ്യാപാരം നിർത്തി വെക്കുന്നത് ഈ മാസം ഇത് രണ്ടാമത്തെ പ്രാവശ്യമാണ്. ഒരവസരത്തിൽ സെൻസെക്,സ് 25,880 പോയിൻറ് വരെ താഴ്ന്നിരുന്നു. തിങ്കളാഴ്ചത്തെ തകർച്ച തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ ഇന്നും.കഴിഞ്ഞ വെള്ളിയാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ആഭ്യന്തര ഓഹരികൾ 3,346 കോടി രൂപയ്ക്ക് വിറ്റഴിച്ചതായി എൻഎസ്‌ഇയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.
HIGHLIGHTS
- തിങ്കളാഴ്ച സെെൻസെക്സും നിഫ്റ്റിയും13 ശതമാനത്തോളം ഇടിഞ്ഞു