ADVERTISEMENT
അടുത്ത 21 ദിവസത്തേക്ക് രാജ്യത്ത് പ്രഖ്യാപിച്ച അടച്ചിടൽ ഓഹരി വിപണികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.അവ തുറന്നു പ്രവര്‍ത്തിക്കും.
ക്യാപിറ്റല്‍, ഡെറ്റ് വിപണി സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാലയളവിലും പ്രവര്‍ത്തിക്കുമെന്ന് വിപണി നിയന്ത്രകരായ സെബി അറിയിച്ചു.
സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍, ക്ലിയറിങ് കോര്‍പറേഷനുകള്‍, ഡെപ്പോസിറ്ററികള്‍, കസ്റ്റോഡിയൻസ്, മ്യൂച്വല്‍ ഫണ്ടുകള്‍, അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍, സ്റ്റോക് ബ്രോക്കര്‍മാര്‍, ട്രേഡിങ് അംഗങ്ങള്‍, ക്ലിയറിങ് അംഗങ്ങള്‍, ടെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ്,രജിസ്ട്രാര്‍, ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റസ് എന്നിവ രാജ്യ വ്യാപകമായ ലോക്ഡൗണില്‍ നിന്നും  ഒഴിവാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍, ഡിബഞ്ചര്‍ ട്രസ്റ്റികള്‍,  വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍, പോര്‍ട്‌ഫോളിയോ മാനേജര്‍മാര്‍, അള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസര്‍മാര്‍, മറ്റ് സെബി രജിസ്‌ട്രേഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ലോക്ഡൗണ്‍ ബാധകമായിരിക്കില്ല എന്ന് സെബി അറിയിച്ചു. ലോക് ഡൗണ്‍ കാലയളവില്‍ വാണിജ്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. അതേസമയം  ഓഹരി വിപണി സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സെബി പറഞ്ഞു. ലോക് ഡൗണ്‍ കാലയളവില്‍ ബിഎസ്ഇയില്‍  സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍  നടത്തുമെന്ന് സിഇഒ അറിയിച്ചിട്ടുണ്ട്. കുറച്ച്  ജീവനക്കാരുമായി  സെബിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com