ADVERTISEMENT

കൊറോണ വൈറസ് വ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ഭീതിയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍  വിപണികളില്‍ നിന്നും പിന്‍വലിയാന്‍ തുടങ്ങി. മാര്‍ച്ചില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ( എഫ്പിഐ) രാജ്യത്തെ മൂലധന വിപണിയില്‍ നിന്നും പിന്‍വലിച്ചത്. തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ കൂടുതല്‍  നിക്ഷേപം നടത്തുന്നതിന്  മുന്‍ഗണന നല്‍കിയിരുന്ന വിദേശ നിക്ഷേപകര്‍ മാര്‍ച്ചോടെ വിപണിയില്‍ നിന്നും പിന്‍മാറാനുള്ള പ്രവണതയാണ് കാണിച്ചു തുടങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വിവിധ ലോക രാജ്യങ്ങള്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത് ജാഗ്രതയോടു കൂടിയ നീക്കം നടത്താന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചിരിക്കുകയാണ്.

പ്രവണത തുടരും

ഡെപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍ അനുസരിച്ച് മാര്‍ച്ച് 2 മുതല്‍ 27 വരെയുള്ള കാലയളവില്‍ ഓഹരി വിപണിയില്‍  നിന്നും 59,377 കോടി രൂപയും ഡെറ്റ് വിപണിയില്‍ നിന്നും 52,811 കോടി രൂപയും ആണ് എഫ്പിഐ പിന്‍വലിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ മൊത്തം 1,12,188 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയില്‍ ഇതുവരെ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം  എഫ്പിഐയുടെ ഭാഗത്തു നിന്നും ഇതുവരെ  ഉണ്ടായിട്ടുള്ളതില്‍  ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. നിലവിലെ സാഹചര്യം നിയന്ത്രണത്തിലാകുന്നത് വരെ വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നും നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണത തുടരുമെന്നാണ് വിലയിരുത്തല്‍. മറ്റ് സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറുന്നതിനാണ് എഫ്പിഐ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com