ADVERTISEMENT

കോവിഡ് പ്രതിസന്ധിയും സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണത്തിന് വീണ്ടും മേല്‍ക്കൈ കൊടുക്കുമോ? ഓഹരിയും മ്യൂച്ച്വല്‍ ഫണ്ടുകളുമടക്കമുള്ള നിക്ഷേപങ്ങള്‍ നഷ്ടം മാത്രം നല്‍കികൊണ്ടിരിക്കുമ്പോള്‍ മൊത്തം പോര്‍ട്ട്‌ഫോളിയോ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാന്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണം പരിഗണിക്കാവുന്നതാണ്. കാരണം മഞ്ഞലോഹ നിക്ഷേപം എക്കാലത്തും തിളങ്ങുന്നുവെന്നാണ് ചരിത്രം നല്‍കുന്ന ചിത്രം. ലോകമാകെ സാമ്പത്തിക പ്രതിസന്ധി നിഴലിക്കുമ്പോള്‍ പലിശനിരക്ക് നിക്ഷേപകര്‍ക്ക് താങ്ങാനാവത്ത വിധം താഴേക്ക് പോകുമ്പോള്‍, കോവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ലോകമെങ്ങുമുള്ള കറന്‍സികളുടെ മൂല്യമിടിയുമ്പോള്‍ ആഗോളത്തലത്തില്‍ സുരക്ഷയും വിശ്വാസവുമുള്ള നിക്ഷേപമമെന്നുള്ള നിലയില്‍ വരും നാളുകളില്‍ സ്വര്‍ണം തിളങ്ങി നില്‍ക്കാനാണ് സാധ്യത.

നിക്ഷേപ പലിശ കുറയുമ്പോല്‍

സ്വര്‍ണത്തിന് വലിയ വിലക്കയറ്റമുണ്ടായ പോയ വര്‍ഷം 20 ശതമാനത്തിനുടുത്തായിരുന്നു നിക്ഷേപകര്‍ക്ക് നേട്ടം നല്‍കിയത്. ഈ വര്‍ഷം ഇതിനകം എഴ് ശതമാനത്തോളം ലാഭം മഞ്ഞലോഹം നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി വര്‍ഷം ശരാശരി 14.1 ശതമാനം വില ഉയര്‍ന്നിട്ടുണ്ടെന്നാണ് മറ്റൊരു കണക്ക്. സര്‍ക്കാര്‍ ബോണ്ടുകളടക്കമുള്ള നിക്ഷേപത്തേക്കാളും ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന നേട്ടം നല്‍കിയിട്ടുണ്ട് സ്വര്‍ണം. കൊറോണ കാലത്തെ അനിശ്ചിതത്വം മഞ്ഞലോഹത്തിന് ഡിമാന്റുയര്‍ത്തുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

ഇ ടി എഫ്

സ്വര്‍ണ നിക്ഷേപത്തിന് ഫിസിക്കല്‍ ഗോള്‍ഡോ മറ്റ് ആഭരണങ്ങളോ വാങ്ങണമെന്നില്ല.
ഫിസിക്കല്‍ ഗോള്‍ഡ് വാങ്ങി പണിക്കൂലിയും പണിക്കുറവുമെല്ലാം നല്‍കുന്നതിലും ആദായകരമാണ് ഗോള്‍ഡ് ഇ ടി എഫിലെ (എക്‌സേഞ്ച് ട്രേഡഡ് ഫണ്ട്) ന്ിക്ഷേപം. ഡീമാറ്റ് അക്കൗണ്ടുടമകള്‍ക്ക്് ഇവിടെ നിക്ഷേപമാകാം. മറ്റ് മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതു പോലെ തന്നെ ഇവിടെയും നിക്ഷേപം നടത്താം.

ദീര്‍ഘ കാലയളവില്‍ എസ് ജി ബി

ദീര്‍ഘ കാലയളവില്‍ നിക്ഷേപമാണുദേശിക്കുന്നതെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ പണം മുടക്കാം. ഇവിടുത്തെ നിക്ഷേപത്തിന് സ്വര്‍ണത്തിനുണ്ടാകുന്ന വിലകയറ്റത്തിന്റെ നേട്ടത്തിന് പുറമേ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയും ലഭിക്കുമെന്ന പ്രത്യേകത ഉണ്ട്. എട്ടു വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലവധി. കാലാവധി എത്തി നിക്ഷേപം പിന്‍വലിച്ചാല്‍ മൂലധന നേട്ട നികുതി നല്‍കേണ്ടതുമില്ല. നിക്ഷേപത്തിന് രണ്ട് ശതമാനം പലിശ സര്‍ക്കാര്‍ വാഗ്ദാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com