ആകർഷക നിക്ഷേപ അവസരവുമായി മീഡിയം ടേം ബോണ്ട് ഫണ്ടുകള്‍

Mail This Article
നിലവിലെ പലിശനിരക്കും ബോണ്ട് വിലയില്‍ പ്രതീക്ഷിക്കുന്ന ചലനങ്ങളും കണക്കിലെടുക്കുമ്പോള്‍ മീഡിയം ബോണ്ട് ഫണ്ടുകള്‍ 2020 ലെ ഏറ്റവും മികച്ച അവസരമാണ്. ഹ്രസ്വകാല ഫണ്ടുകളിലെ നേട്ടം കുറവും ദീര്‍ഘകാല ഫണ്ടുകളിലെ വരുമാനം ചാഞ്ചാട്ടം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മീഡിയം ടേം ബോണ്ടുകള്‍ നിക്ഷേപകർക്ക് ആകര്‍ഷകമായിരിക്കും.
എന്താണ് മീഡിയം ടേം ബോണ്ടുകള്‍?
ഇടക്കാല ഫണ്ടുകള്‍ അഥവാ മീഡിയം ടേം ബോണ്ട് ഫണ്ടുകള്‍ എന്നത് സാധാരണ സാഹചര്യത്തില്‍ 3 വര്‍ഷത്തിനും 4 വര്‍ഷത്തിനും ഇടയില്‍ മാക്കുലൈ(Macaulay) കാലാവധിയുള്ള ഉൽപന്നനിര നേടാന്‍ ശ്രമിക്കുന്ന പദ്ധതികളുടെ ഒരു വിഭാഗമാണ്. (ബോണ്ടില്‍ നിന്നുള്ള കാഷ്ഫ്ലോ പൂര്‍ത്തിയാക്കുന്നതിന്റെ വെയ്‌റ്റഡ് ആവറേജ് പദമാണ് ‘മാക്കുലൈ കാലാവധി’ എന്നത്). പണമൊഴുക്കിന്റെ നിലവിലെ മൂല്യത്തെ വില കൊണ്ട് ഹരിച്ചാല്‍ ഓരോ കാഷ് ഫ്ലോയുടെയും വെയ്‌റ്റ് കണക്കാക്കാം.
മൊത്തം 30,000 കോടി രൂപയുടെ ആസ്‌തി കൈകാര്യം ചെയ്യുന്ന മീഡിയം ടേം ഫണ്ട് വിഭാഗത്തില്‍ നിലവില്‍ നിരവധി സ്‌കീമുകള്‍ ഉണ്ട്. 2.66 ലക്ഷത്തിന് മുകളിലാണ് ഫോളിയോകളുടെ എണ്ണം. 2020 ജനുവരിയില്‍ മീഡിയം ടേം ഫണ്ടുകള്‍ 650 കോടി രൂപയിലേറെ സമാഹരിച്ചു. ഫോളിയോകളുടെ എണ്ണത്തില്‍ 2019 ഏപ്രിലിലെ അപേക്ഷിച്ച് 10% വളര്‍ച്ചയും ഉണ്ടായി.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച ഫണ്ട് 9-13% റിട്ടേണ്‍ നല്‍കി. 3 വര്‍ഷ കാലയളവില്‍ റിട്ടേണ്‍ സിഎജിആറിന്റെ 4-8.7% ആണ്.
അനുയോജ്യമായ സമയം
മീഡിയം ടേം ബോണ്ടുകള്‍ പോര്‍ട്‌ഫോളിയോയിൽ കുറഞ്ഞത് 3-4 വര്‍ഷമെങ്കിലും നിലനിര്‍ത്തണം. ഇപ്പോൾ ഇതിലേക്ക് പ്രവേശിക്കാന്‍ അനുയോജ്യമായ സമയമാണിത്. പ്രത്യേകിച്ച് നിലവിലെ ഫിക്‌സ്‌ഡ് ഇൻകം വിപണിയിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍.
മൂന്ന് മാസത്തില്‍ താഴെ കാലാവധിയുള്ള ഹ്രസ്വകാല ഫണ്ടുകള്‍ (എക്‌സ്‌ട്രീം ഷോര്‍ട് ഫണ്ട്) ധനലഭ്യത കൂടിയത് കാരണം താഴ്‌ന്ന റിട്ടേണ്‍ പരിധിയിലേക്ക് നീങ്ങി. അതിനാല്‍ കാലാവധി കൂടുതലുള്ള ബോണ്ടുകളിലേക്ക് മാറുന്നതാണ് ഉചിതം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്‌പ എടുക്കല്‍ ഉയര്‍ന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇത് ദീര്‍ഘകാല ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയേക്കാം.
വരുമാന പ്രതീക്ഷ കണക്കിലെടുത്താല്‍ നേട്ടം ഉണ്ടാക്കാനാഗ്രഹിക്കുന്ന നിക്ഷേപകര്‍ 2-5 വര്‍ഷ കാലയളവ് തിരഞ്ഞെടുക്കുന്നതാകും ഉചിതം. മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്നതും നല്ല പ്രവര്‍ത്തന ചരിത്രം ഉള്ളതുമായ മീഡിയം ടേം ബോണ്ട് ഫണ്ടുകള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കും.
യഥാർഥ ഫണ്ട് തിരഞ്ഞെടുക്കുക
ശരിയായ ഫണ്ട് തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത നടപടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ വിഭാഗത്തിലെ ചില ഫണ്ടുകള്‍ നെഗറ്റീവ് റിട്ടേണ്‍ ലഭ്യമാക്കുന്നതിനാല്‍ ഇത് പരമപ്രധാനമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെപ്പറയുന്നു.
∙നിക്ഷേപ തത്വം.
∙നിക്ഷേപ നടപടിക്രമം.
∙മികച്ച ക്രഡിറ്റ് തിരഞ്ഞെടുപ്പ് പദ്ധതി.
∙നഷ്ടസാധ്യത ക്രമീകരിച്ച് വരുമാനം ലഭ്യമാക്കാനുള്ള ശേഷി.
ഒരു ഫണ്ട് ഹൗസ് ഈ നാല് മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കില്‍ അത്തരം നിക്ഷേപത്തില്‍ തെറ്റ് സംഭവിക്കാനുള്ള സാധ്യത താരതമ്യേന കുറയും.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മീഡിയം ടേം ബോണ്ട് ഫണ്ട്
ഈ വിഭാഗത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഫണ്ടുകളില്‍ ഒന്നാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മീഡിയം ടേം ബോണ്ട് ഫണ്ട്. ഈ മീഡിയം ടേം ബോണ്ട് ലഭ്യമാക്കുന്ന മൂന്ന് വര്‍ഷ റിട്ടേണ്‍ (നികുതിക്ക് ശേഷം) 7.8% ആണ്. പരമാവധി 10.1% വരെയും. അതേസമയം പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങള്‍ ഇക്കാലയളവില്‍ ലഭ്യമാക്കുന്ന റിട്ടേണ്‍ 5.9 ശതമാനത്തിന് അടുത്ത് മാത്രമാണ്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബോണ്ട് വിപണി പ്രക്ഷുബ്ധമാണെങ്കിലും പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് ഈ ഫണ്ടിന്റെ പ്രധാന സവിശേഷത. വൈടിഎമ്മിന് (യീല്‍ഡ് ടു മെച്യൂരിറ്റി) മാത്രം പ്രാധാന്യം നല്‍കാതെ റിസ്‌ക് ക്രമീകരിച്ച് റിട്ടേണ്‍ ലഭ്യമാക്കുന്നതില്‍ ഫണ്ട് ശ്രദ്ധകേന്ദ്രീകരിച്ചതിനാലാണ് ഇത് സാധ്യമാകുന്നത്.
ഉയര്‍ന്ന വൈടിഎം ഉയര്‍ന്ന റിട്ടേണിലേക്ക് നയിക്കും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരവധി നിക്ഷേപകര്‍ ഉയര്‍ന്ന വൈടിഎം ഉള്ള പദ്ധതികളിലേക്ക് മാറി. എന്നാൽ കാലക്രമേണ ഈ ധാരണ തെറ്റാണന്ന് തെളിഞ്ഞു.
ആസ്‌തികളിലെയും (പോര്‍ട്‌ഫോളിയോ രൂപീകരണം) ബാധ്യതകളിലെയും (നിക്ഷേപകരുടെ ശ്രദ്ധയും പ്രവണതയും) വൈവിധ്യമാണ് ഫണ്ടിന്റെ പ്രകടനത്തിന് പിന്തുണ നല്‍കുന്ന മറ്റൊരു ഘടകം. ഇത്തരം സമീപനം ഐസിഐസിഐ പ്രുഡെന്‍ഷ്യലിനെ പോര്‍ട്‌ഫോളിയോക്ക് മേലുള്ള പ്രധാന വായ്‌പ സമ്മർദങ്ങളില്‍/ സന്ദര്‍ഭങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിച്ചു.
പണലഭ്യത, ക്രെഡിറ്റ്, കാലയളവ് എന്നിവ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിലൂടെ മാത്രമേ സ്ഥിരതയാര്‍ന്ന ഫണ്ട് പ്രകടനം സാധ്യമാകൂവെന്നത് ഒരു നിക്ഷേപകനെ സംബന്ധിച്ച് പ്രധാനമാണ്. മാത്രമല്ല ഇഷ്യു ചെയ്യുന്നവരിലോ മേഖലാതലത്തിലോ മാത്രമായി ഉൽപന്നനിര കേന്ദ്രീകരിച്ചിട്ടില്ല എന്നതും ഉറപ്പ് വരുത്തണം. റിസ്‌ക് ക്രമീകരിച്ചുള്ള റിട്ടേണില്‍ ഈ ഘടകങ്ങള്‍ എല്ലാം പ്രകടമാകും. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ മീഡിയം ടേം ബോണ്ട് മികച്ച നേട്ടമാണ് വാഗ്‌ദാനം ചെയ്യുന്നത്