ADVERTISEMENT
കേന്ദ്ര സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ  നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ സീരീസ് ഇന്നു മുതല്‍ വാങ്ങാം. ബാങ്കുകള്‍ വഴിയും  സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പറേഷന്‍, നിര്‍ദിഷ്ട പോസ്റ്റ് ഓഫിസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവ വഴിയും ബോണ്ടുകള്‍ വാങ്ങാം. എട്ടു വര്‍ഷ കാലാവധിയുള്ള ഇത് അഞ്ചു വര്‍ഷത്തിനു ശേഷം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. കുറഞ്ഞത് ഒരു ഗ്രാമും അതിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. വ്യക്തികള്‍ക്കു പരമാവധി നാലു കിലോഗ്രാം വരെയാണു വാങ്ങാനാവുക. രണ്ടര ശതമാനമാണ് ഈ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശ. ഇത് ആറുമാസ ഇടവേളകളില്‍ ലഭിക്കും. ഓഹരി വിപണികളില്‍ ട്രേഡു ചെയ്യാവുന്ന ഈ ബോണ്ടുകള്‍ വായ്പകള്‍ക്കുള്ള ഈടായി നല്‍കാനുമാകും. ഉയര്‍ന്ന വരുമാനം ലഭിക്കില്ലെങ്കിലും വൈവിധ്യവല്‍ക്കരണത്തിനുള്ള മികച്ച മാര്‍ഗമായി ഇതു പ്രയോജനപ്പെടുത്താവുന്നതാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി 2020-21ന്റെ ഭാഗമായുള്ള ആറ് സീരീസുകളില്‍ ശേഷിക്കുന്ന അഞ്ചെണ്ണം മെയ് 11 മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള കാലയളവില്‍ ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com