sections
MORE

നിങ്ങൾക്ക് വിലയാണോ അതോ മൂല്യമാണോ വലുത്?

HIGHLIGHTS
  • വില അല്ല മൂല്യമാണ് പ്രധാനo
finanncial-planning
SHARE

ഒരു ഓഹരി അല്ലെങ്കിൽ ഒരു വസ്തു വാങ്ങാൻ നമ്മൾ ഒരു വില കൊടുക്കണം. പക്ഷേ  ഇവിടെ നമ്മൾ ശ്രദ്ധിക്കാത്ത ഒരു പ്രധാന ഘടകമാണ് ആ വിലയ്ക്ക് നമുക്ക് കിട്ടുന്ന മൂല്യം എന്നത്. ഓഹരി വിപണിയിൽ വളരെ പ്രധാനമുള്ള ഒന്നാണ് മൂല്യം.ചില ഉദാഹരണങ്ങളിലൂടെ മൂല്യമെന്താണെന്ന് വിവരിക്കാം:

ഇൻഡിഗോ എയർലൈൻസ് VS സ്പൈസ് ജെറ്റ്

എയർലൈൻസ് മേഖല വളരെയധികം നഷ്ട സാധ്യതകൾ ഉള്ള ഒരു ബിസിനസ് ആണ്. ലോകത്തെ ഒട്ടു മിക്ക വിമാനക്കമ്പനികളും നഷ്ടത്തിലാണ്. നമ്മുടെ മുന്നിൽ തന്നെ ഉണ്ട്, ഉദാഹരണങ്ങൾ-കിങ്ഫിഷർ, ജെറ്റ് എയർവേസ്‌,എയർ ഇന്ത്യ. എന്തിന്, തൊട്ടതെല്ലാം പൊന്നാക്കിയ വ്യവസായി ഡൊണാൾഡ് ട്രംപിന് പോലും കൈ പൊള്ളിയ മേഖല ആണിത്. (TRUMP SHUTTLE)

അതി സമ്പന്നനും, വിർജിൻ അറ്റ്ലാന്റിക് എയർലൈൻസിന്റ ഉടമയുമായ സർ റിച്ചാർഡ് ബ്രാൻസൺ ഒരിക്കൽ പറഞ്ഞു നിങ്ങൾ ഒരു Billionare  ആണ്, ഇനി ഒരു Millionare  ആകണമെങ്കിൽ ഒരു എയർലൈൻസ് തുടങ്ങിയാൽ മതി എന്ന്.

ഒരു താരതമ്യം

Indigo Airlines വില: 1054. ഒരു വർഷത്തെ ഉയർന്ന വില: 1898.85,  താഴ്ന്ന വില: 771.30

Spice Jet: വില: 46.75. ഒരു വർഷത്തെ ഉയർന്ന വില: 152.85,  താഴ്ന്ന വില: 30.65.

ഈയിടെ ഇൻഡിഗോ വില പകുതി ആയി കുറഞ്ഞപ്പോൾ സ്‌പൈസ് അഞ്ചിൽ ഒന്നായി.
ഇതിന്റെ കാരണം ഒന്ന്‌ വിലയിരുത്താം.

ഇൻഡിഗോ                                                                      

1)  ഇന്ത്യയുടെ ഏറ്റവും വലിയ എയർലൈൻസ്
2) വിപണിയുടെ 47.5%  കൈകാര്യം ചെയ്യുന്നു.
3) ഏറ്റവും അധികം വിമാനങ്ങളുള്ള (261) കമ്പനി ഏറ്റവും അധികം റൂട്ടിലും പ്രവർത്തിക്കുന്നു.
4) കച്ചവടം ഇല്ലെങ്കിലും കുറച്ചു കാലത്തേക്ക് പിടിച്ചു നിൽക്കാൻ ഉള്ള ക്യാഷ് ബാലൻസ് (15,138.57 കോടി) ഉണ്ട്.  
5) കമ്പനിയുടെ കടം കഴിഞ്ഞ കാലങ്ങളായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ കടം 2429 കോടി ആണ്.
6) നല്ല ഡിവിഡന്റ് തരാറുണ്ട്.
7) മാനേജ്മെന്റ് ഉള്ള അഭിപ്രായ വ്യതാസങ്ങൾ പോലും കോർപ്പറേറ്റ് ഗവർണൻസ്/ സ്റ്റാൻഡേർഡ് മുൻനിർത്തി തന്നെ ഒത്തു തീർപ്പാർക്കാറുണ്ട്.
8) വില്പന കഴിഞ്ഞ 3 വർഷമായി 30% വളർച്ച കൈവരിച്ചിട്ടുണ്ട്.
9) പ്രൊമോട്ടർമാർക്കു 74.86% ഓഹരി പങ്കാളിത്തം ഉണ്ട്.

സ്‌പൈസ് ജെറ്റ്:

1) വിപണി വിഹിതം 14% ആണ്.
2) കടം കുറഞ്ഞിട്ടു ഉണ്ട്. ഇപ്പോൾ 1109.76 കോടി ആണ്.
3) വില്പന കഴിഞ്ഞ 3 വർഷമായി 21.48% വളർച്ച കൈവരിച്ചു.
4) 113 വിമാനങ്ങൾ ഉണ്ട്.
5) പ്രൊമോട്ടർമാരുടെ വിഹിതം 59.96%. പക്ഷേ ഇതിൽ 26.32% ഓഹരി പണയത്തിൽ ആണ്.
6) ക്യാഷ് ബാലൻസ് 80.07 കോടി ആണ്.

ഇതിൽ  നിന്നും  മനസിലാക്കാം എന്ത് കൊണ്ട്  ഇൻഡിഗോ ഓഹരി വില  പിടിച്ചു  നിൽക്കുന്നു  എന്ന്.   

ഇനി  താഴെ പറയുന്ന  കാര്യങ്ങൾ  കൂടി  വിലയിരുത്താം

1) ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു കമ്പനികൾക്കും വരുമാനം ഒന്നും ഇല്ല.
2) ശമ്പളം 25% വരെ ഇൻഡിഗോയും, 30% വരെ സ്പൈസും കുറച്ചു.
3) പ്രധാന ചെലവായ എയർപോർട്ട് വാടക, ഒരു ദിവസം ഒരു ഫ്ലൈറ്റിനു മുംബൈയിൽ ശരാശരി 75,000 രൂപയാണ്, മറ്റു മെട്രോ നഗരങ്ങളിൽ താരതമ്യേന കുറവാണ്.
4) അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിലെല്ലാം എയർലൈൻസുകൾ  അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.
5) IATA പറയുന്നത് ഈ വർഷം എയർലൈൻസ് ബിസിനസിൽ  25200 കോടി ഡോളർ നഷ്ടമുണ്ടാകും  എന്നാണ്.
6) മുഖ്യ ചെലവായ ഓയിലിന്റെ വില കുറവ് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത അവസ്ഥ.
7) ലോക്ക് ഡൗൺ മാറിയാലും ഒരു സാമ്പത്തിക പാക്കേജ്/സഹായം ഇല്ലെങ്കിൽ പല വിമാന കമ്പനികൾക്കും പിടിച്ചു നിൽക്കാൻ ആകില്ല.
8) പഴയ രീതിയിൽ തിരിച്ചെത്താൻ ഏറെ സമയം എടുക്കും.

ഇവിടെ ഒരു ശരാശരി ഇന്ത്യകാരൻ ചിന്തിക്കുക ഇങ്ങനെയാണ്  

1) ഒരു ഇൻഡിഗോ ഓഹരി വില 1050 രൂപ, ഒരു സ്‌പൈസ് 45 രൂപ. "അയ്യോ ഇൻഡിഗോയ്ക്കു വില കൂടുതൽ".
2) ഒരു ഇൻഡിഗോയുടെ വിലയ്ക്ക് 23 സ്‌പൈസ് ജെറ്റ്. "മനസ്സിൽ ലഡ്ഡു പൊട്ടി"
3) ഇൻഡിഗോ തിരിച്ചു കയറിയാൽ പരമാവധി വില ഇരട്ടിക്കും, ആ സമയം സ്‌പൈസ് 5 ഇരട്ടി വില മേലെ പോകും, അവിടുന്ന് ആണല്ലോ താഴേക്കു വന്നത്. *"അടിച്ചു മോനെ ബമ്പർ *

ഇനി ഒരു വിദേശ സ്ഥാപന നിക്ഷേപകൻ അല്ലെങ്കിൽ ഒരു വാല്യൂ നിക്ഷേപകൻ ചിന്തിക്കുന്നത് എങ്ങനെ എന്ന്  നോക്കാം.

1) വില അല്ല മൂല്യമാണ് പ്രധാനo.
2) നിക്ഷേപം എപ്പോഴും സുരക്ഷിതമാകണം, സുരക്ഷിത നിക്ഷേപങ്ങൾ വളരും.
3) ഞാൻ ഒരു ദീർഘകാല നിക്ഷേപകൻ ആണ്, ആയതിനാൽ കാത്തിരിക്കാൻ തയ്യാർ ആണ്, മൂല്യങ്ങൾ ലാഭങ്ങൾക്കു വഴി ഒരുക്കും.
4) ദീര്‍ഘകാല നിക്ഷേപങ്ങൾ വളർച്ചയോടൊപ്പം ഡിവിഡന്റ് തന്നാൽ അത് തന്നെ മുതൽമുടക്ക് കുറയ്ക്കും, സ്വാഭാവികമായി റിസ്‌കും.
5) മാനേജ്മെന്റിലെ ഉയർന്ന ഓഹരി പങ്കാളിത്തം ഉടമസ്ഥരെ കൊണ്ട് കൂടുതൽ  ഉയർന്ന വളർച്ച കൊണ്ടു വരാൻ പ്രേരിപ്പിക്കും.

Moral: Price is what you pay & Value is what you get.

Yes Bank vs HDFC    

ഇനി ഇപ്പോഴത്തെ വിപണി സാഹചര്യത്തിൽ എന്തു കൊണ്ട് ചൈനക്കാരൻ HDFC ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം .08% നിന്നും 1% ആക്കി എന്ന് ചിന്തിച്ചു നോക്കു.
ഇന്ത്യക്കാരിൽ ഒരു വലിയ വിഭാഗം യെസ് ബാങ്കിന്റെ പുറകെ പോയി ... അതിൽ ഒരു വിഭാഗം 3 വർഷത്തേക്ക് ലോക്ക് ആയി, മറ്റൊരു വിഭാഗം നഷ്ടത്തിലും.

Disclaimer: ധനകാര്യ-വിപണി-സാമ്പത്തിക മേഖലകൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ലേഖകൻ സെബി സർട്ടിഫൈഡ്/ലൈസൻസ് ഉള്ള അനലിസ്റ്റ് അല്ല, മേൽ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ നിരീക്ഷണം മാത്രമാണ്, ഒരു വ്യാപാര/നിക്ഷേപ നിർദ്ദേശമായി എടുക്കേണ്ടത് ഇല്ല.

ലേഖകൻ റെഡ് ഹാറ്റിൽ സീനിയർ ട്രഷറർ ആണ്.

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA