ADVERTISEMENT
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കയില്‍  ഓഹരി വിപണി തകര്‍ന്നടിഞ്ഞെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ഉയര്‍ന്നു.ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും മാര്‍ച്ചില്‍ എസ്‌ഐപി നിക്ഷേപം റെക്കോഡ് ഉയരത്തിലെത്തി. മാര്‍ച്ചില്‍ എസ്‌ഐപി വഴി 8,641.20 കോടി രൂപയാണ്  മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത്.എസ്‌ഐപി ഫോലിയോകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായി. മുന്‍ മാസത്തെ അപേക്ഷിച്ച് ഫോലിയോകളുടെ എണ്ണം 2 ലക്ഷത്തിലേറെ ഉയര്‍ന്ന് 3.11 കോടി ആയതായാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന വിവരം.
വിപണി താഴുമ്പോള്‍ ലഭിക്കുന്ന നിക്ഷേപാവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്  ചില്ലറ നിക്ഷേപകര്‍. നിലവിലെ നിക്ഷേപം പിന്‍വലിക്കുന്നതിന് പകരം കൂടുതല്‍ ഫോലിയോകള്‍ കൂട്ടി ചേര്‍ക്കുകയാണ് നിക്ഷേപകര്‍ ചെയ്തിരിക്കുന്നത്. ഇക്വിറ്റി ഫണ്ടുകളിലേക്ക് എസ്‌ഐപി വഴി  11,723 കോടി രൂപയുടെ നിക്ഷേപം എത്തി. ഫെബ്രുവരിയില്‍ ഇത് 10,795 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്‌ഐപി വഴിയുള്ള മൊത്തം നിക്ഷേപം  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം ഉയര്‍ന്ന് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com