ADVERTISEMENT
കൊറോണ കാരണം  ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞു തുടങ്ങിയ വിദേശ നിക്ഷേപകര്‍ ഇപ്പോഴും ആ പ്രവണത തുടരുകയാണ്.  ഈ മാസം ഇതുവരെ 10,347 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍  പിന്‍വലിച്ചത്. നഷ്ട സാധ്യത ഉയരുമെന്ന ആശങ്കയില്‍ വിദേശ നിക്ഷേപകര്‍ ഏപ്രില്‍ മാസം ഓഹരികളില്‍ നിന്നും 6,822 കോടി രൂപയുടെയും  കടപത്രങ്ങളില്‍ നിന്നും 3,525 കോടി രൂപയുടെയും  നിക്ഷേപം പിന്‍വലിച്ചതായാണ് ഡെപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍. മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 1.1 ലക്ഷം കോടി രൂപയോളം പിന്‍ലിച്ചിരുന്നു. പ്രതികൂല സാഹചര്യം മുന്‍ നിര്‍ത്തി  കൂടുതല്‍ കരുതലോടെയുള്ള സമീപനം ആണ്  വിദേശ നിക്ഷേപകര്‍ സ്വീകരിക്കുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com