ADVERTISEMENT
രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളിലെ ഏറ്റവും താഴ്ചയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 99.9 ശതമാനം കുറവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറുയുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ഡൗണ്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് ജ്വല്ലറി ഷോപ്പുകള്‍ അടച്ചതും വ്യോമഗതാഗതം റദ്ദാക്കിയതും സ്വര്‍ണ്ണ ഇറക്കുമതിയില്‍  വന്‍കുറവ് വരാന്‍ കാരണമായി.
മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍  മുന്‍ വര്‍ഷം ഏപ്രിലില്‍  3.97 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം ഇറക്കുമതി ചെയ്തത്  2.84 ദശലക്ഷം ഡോളറിന്റെ സ്വര്‍ണ്ണം മാത്രമാണ്. ഈ വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ ആവശ്യകതയില്‍ 36 ശതമാനത്തോളം കുറവ് പ്രകടമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com