ADVERTISEMENT
ദീര്‍ഘകാല ലക്ഷ്യത്തിനായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോണ്‍പേയുടെ സൂപ്പര്‍ ഫണ്ട് തിരഞ്ഞെടുക്കാം.  ഡിജിറ്റല്‍ പേമെന്റ് കമ്പനി ആയ ഫോണ്‍പേ ആദിത്യ ബിര്‍ള സണ്‍ലൈഫുമായി ചേര്‍ന്നാണ് പുതിയ നിക്ഷേപ സംവിധാനമായ  സൂപ്പര്‍ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്.
വിവിധ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ വ്യത്യസ്ത വിഭാഗങ്ങളിലായുള്ള മുന്‍നിര ഫണ്ടുകള്‍ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്താന്‍ സൂപ്പര്‍ഫണ്ട് നിക്ഷേപകരെ സഹായിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ നിക്ഷേപ രീതിയും റിസ്‌ക് എടുക്കാനുള്ള ശേഷിയും അനുസരിച്ച്  വിവിധ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.സൂപ്പര്‍ ഫണ്ടിലൂടെ  അനുയോജ്യമായ  ഇക്വിറ്റി, ഗോള്‍ഡ്, ഡെറ്റ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാനും നിക്ഷേപം നടത്താനും നിക്ഷേപകര്‍ക്ക് കഴിയും. ആയിരത്തോളം ഫണ്ടുകളില്‍ നിന്നും മികച്ചത് തിരഞ്ഞെടുക്കാനുള്ള അവസരം നിക്ഷേപകര്‍ക്ക് ലഭിക്കും. ഇതില്‍ നിന്നും നിക്ഷേപകര്‍ അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കുക മാത്രം ചെയ്താല്‍ മതി. തുടര്‍ന്ന് ആദിത്യബിര്‍ള സണ്‍ലൈഫിന്റെ   ഫണ്ട് മാനേജര്‍മാര്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുകയും  വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. കുറഞ്ഞത് 500 രൂപ മുതല്‍ നിക്ഷേപം നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com