നിക്ഷേപകര്‍ക്ക് കോവിഡ്-19 ബോധവൽക്കരണ പാക്കേജുമായി ഷെയര്‍ഖാന്‍

discussion
SHARE

കോവിഡ് 19 സാഹചര്യത്തില്‍ നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് നിക്ഷേപകർക്ക് ബോധവൽക്കരണം നൽകുന്നതിനുള്ള  പാക്കേജുമായി ഷെയര്‍ഖാന്‍. ബിഎന്‍പി പാരിബയുടെ ഉപകമ്പനിയും റീട്ടെയില്‍ ബ്രോക്കിങ്സ്ഥാപനവുമാണ് ഷെയര്‍ഖാന്‍. സേഫ് ടുഡേ, സ്‌ട്രോങര്‍ ടുമോറോ എന്ന പേരിലുള്ള പാക്കേജിലൂടെ പുതിയ നിക്ഷേപകരുൾപ്പടെ എല്ലാവര്‍ക്കും മൂലധന വിപണിയുടെ അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സാമ്പത്തിക വിപണികളെ കൃത്യമായി മനസിലാക്കാനും ആസ്തികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ ക്ലാസ് റൂം സെഷനുകള്‍, നിക്ഷേപകര്‍ക്കും ട്രേഡര്‍മാർക്കുമുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍, ഷെയര്‍ഖാന്‍ സിഇഒ ജയ്ദീപ് അറോറയുടെ ഹോം റീഡിങ് നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം പാക്കേജിലുണ്ടാകും. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പാക്കേജ് ഡൗണ്‍ലോഡ് ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA