ADVERTISEMENT

റിട്ടയര്‍മെന്റ് ലക്ഷ്യമാക്കിയുള്ള ദീര്‍ഘകാല നിക്ഷേപമാണ് നിങ്ങളുടെ ഉദേശ്യമെങ്കില്‍ വി പി എഫ് (വോളന്ററി പ്രോവിഡന്റ് ഫണ്ട്) പരിഗണിക്കാവുന്നതാണ്. പി പി എഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട് ), ഇ പി എഫ് എന്നിവയെ അപേക്ഷിച്ച് സമ്പന്നമായ റിട്ടയര്‍മെന്റ് ജീവിതത്തിന് അനുയോജ്യമാണ് വി പി എഫ്.സര്‍ക്കാര്‍ പിന്തുണയുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പി പി എഫ്. ഇവിടെ നിക്ഷേപങ്ങള്‍ക്ക് ഉറപ്പുള്ള നേട്ടവും നികുതിയിളവും ലഭിക്കുന്നു.

ശമ്പളത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കണമെങ്കില്‍

ജീവനക്കാരന് ശമ്പളവരുമാനത്തിന്റെ 12 ശതമാനം വരെ നിക്ഷേപിക്കാവുന്ന സംവിധാനമാണ് ഇ പി എഫ്. ഇത്ര തന്നെ വിഹിതം തൊഴില്‍ ദാതാവും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. എന്നാല്‍ വരുമാനം അധികവും ചെലവ് വളരെ കുറഞ്ഞതുമായ, 12 ശതമാനത്തിലധികം വിഹിതം നിക്ഷേപിക്കാനാഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക്് മികച്ച നേട്ടം നല്‍കുന്ന നിക്ഷേപ മാര്‍ഗമാണ് വി പി എഫ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ഇ പി എഫിന്റെ തുടര്‍ച്ചയാണ് വിപിഎഫ്. ചെലവില്ലാത്ത പണം സ്വന്തം നിലയ്ക്ക് പി എഫില്‍ നിക്ഷേപിക്കുന്ന പദ്ധതി.

എങ്ങനെ നിക്ഷേപിക്കും?

പി പി എഫില്‍ ആര്‍ക്കും നിക്ഷേപിക്കാം. എന്നാല്‍ വിപിഎഫ് ജീവനക്കാര്‍ക്ക് മാത്രമാണ്. പിപിഎഫിന് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചിയിച്ചിരിക്കുന്ന പലിശ 7.1 ശതമാനമാണെങ്കില്‍ വി പി എഫിന് ലഭിക്കുന്ന നിരക്ക് 8.5 ശതമാനമാണ്. തൊഴിലെടുക്കുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ ഇ പി എഫ് വിഹിതം കൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി. ആവശ്യപ്പെട്ടതനുസരിച്ച് ശമ്പളത്തില്‍ നിന്ന് തുക പി എഫിലേക്ക് സ്ഥാപനം മാറ്റും. ഇ പി എഫ് തുക പോലെ തന്നെയാണ് ഇതും കൈകാര്യം ചെയ്യേണ്ടത്.

തൊഴില്‍ നഷ്ടപെട്ടാല്‍ ഇതില്‍ നിന്ന് തുക പിന്‍വലിക്കാം. ശമ്പളം, ഡി എ എന്നിവയുടെ 100 ശതമാനം വരെ വി പി എഫില്‍ നിക്ഷേപമായി നല്‍കാം. ഇവിടെ നിക്ഷേപത്തിന് ആദായ നികുതി വകുപ്പിന്റെ 80 സി ചട്ടമനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും. പക്ഷെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കേ നികുതി ഇളവ് ലഭിക്കൂ. പി പി എഫില്‍ ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 1.5 ലക്ഷം എന്ന പരിധിയുള്ളപ്പോള്‍ ഇവിടെ ശമ്പളത്തിന്റെ 100 ശതമാനത്തിനകത്ത് നിന്ന് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. കൂടുതല്‍ നിക്ഷേപ സാധ്യതയുള്ള ജീവനക്കാരായ നിക്ഷേപര്‍ക്ക് ദീര്‍ഘ കാല റിട്ടയര്‍മെന്റ് ആനുകൂല്യമാണ് ഉദേശിക്കുന്നതെങ്കില്‍ വിപി എഫ് പരിഗണിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com