ADVERTISEMENT
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മ്യൂച്വല്‍ ഫണ്ട് വിപണിയിലും അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ പുതിയ സ്‌കീമുകള്‍ എത്താന്‍ വൈകിയേക്കും. ന്യൂ ഫണ്ട് ഓഫറുകള്‍ ഉടന്‍ അവതരിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് ഫണ്ട് ഹൗസുകളില്‍ ഏറെയും. ചില ഫണ്ട്ഹൗസുകള്‍ക്ക് എന്‍എഫ്ഒ തുടങ്ങാന്‍ ഇതിനോടകം അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ എന്‍എഫ്ഒ അവതരിപ്പിക്കുന്നത് നീട്ടി വയ്ക്കാനാണ് ഫണ്ട് ഹൗസുകളുടെ തീരുമാനം. പുതിയ സ്‌കീമുകളുമായി എത്താന്‍ അനുയോജ്യമായ സമയമല്ല ഇതെന്നാണ് മ്യൂച്വല്‍ ഫണ്ട് വിദഗ്ധരുടെ അഭിപ്രായം. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പുതിയ സ്‌കീമുകള്‍ക്ക്  നിക്ഷേപകരില്‍ നിന്നും അനുകൂല  പ്രതികരണം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യന്‍ വിപണികളില്‍ വന്‍ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ന്യൂഫണ്ട് ഓഫറുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. മേയില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും രണ്ട് എന്‍എഫ്ഒകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത് രണ്ടും  പാസ്സീവ് ഫണ്ടുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകളാണ്. ആക്ടീവ് ഫണ്ടുകള്‍ തിരിച്ചടി നേരിടുമ്പോള്‍ ഇന്‍ഡക്‌സ് ഫണ്ടുകളും പാസ്സീവ് സ്‌കീമുകളുമാണ് കൂടുതല്‍ സുരക്ഷിതമായി കരുതപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com