ADVERTISEMENT



കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി അധിഷ്ഠിത  മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം കുറഞ്ഞു.  മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം കുറവാണ് ഉണ്ടായത്.  ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലേക്ക് 81,600 കോടി രൂപയുടെ നിക്ഷേപമാണ് 2019-20 കാലയളവില്‍ എത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1.12 ലക്ഷം കോടി രൂപയായിരുന്നു ഇത്. എന്നിരുന്നാലും കഴിഞ്ഞ ആറ് വര്‍ഷമായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ അറ്റ നിക്ഷേപം ആണ് നടക്കുന്നതെന്ന് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘനയായ ആംഫി അറിയിച്ചു.

ഓഹരി വിപണിയിലെ  ചാഞ്ചാട്ടം  ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം കുറയാന്‍ പ്രധാന കാരണം. വിപണിയില്‍ സ്ഥിരത പ്രകടമാകാതിരുന്നതിനാല്‍ ചില നിക്ഷേപകര്‍ പുതിയ നിക്ഷേപം നടത്തുന്നതില്‍ നിന്നും മാറി നിന്നത് മൊത്തം നിക്ഷേപത്തില്‍ കുറവ് വരാന്‍ കാരണമായി.

English Summery: Share market is flucutating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com