ADVERTISEMENT

ധനമന്ത്രിയുടെ അഞ്ചാം പാക്കേജിൽ പഴയ വാചകങ്ങൾ, കേട്ട് മടുത്ത നിർദേശങ്ങൾ എന്നിവയുടെ പെരുമഴ മാത്രമായിരുന്നു. പൊതു ചെലവ് വർധിപ്പിക്കുമെന്ന വാഗ്ധോരണി  അടുത്ത  ബജറ്റിലും  ആവർത്തിക്കാം

ഇന്റർനെറ്റ് സൗകര്യമുയർത്തണം

വിദ്യാഭ്യാസ  മേഖലയുടെ കാര്യത്തിലും സ്ഥിതി വിശേഷം മറ്റൊന്നല്ല. സാങ്കേതിക വിദ്യയിലൂന്നിയ ഇ-ലേണിംഗ്, മനോധർപൻ  തുടങ്ങിയവ  പുതിയ കാര്യങ്ങളാണോ? ഇതാണോ ഇന്ന് വിദ്യാഭ്യാസ മേഖല ആവശ്യപ്പെടുന്നത്. ഇന്റർനെറ്റ് സൗകര്യം വർധിപ്പിക്കുക എന്നത് ഏറ്റവും അടിയന്തര ആവശ്യം. ഇന്ത്യയിൽ, 95 ശതമാനം ആളുകൾക്ക് മൊബൈൽ സൗകര്യം ഉണ്ട്. എന്നാൽ എൻ .എസ്. എസ് ഓയുടെ 75- റൗണ്ട്‌  പ്രകാരം ഇന്റർനെറ്റിന്റെ കാര്യത്തിൽ ഗ്രാമതലത്തിൽ 23.5 ശതമാനത്തിനും നഗരതലത്തിൽ 42 ശതമാനം ആളുകൾക്കുമാണ് ഈ സൗകര്യം ഉള്ളത്.  ഇത് പരിഹരിക്കാതെ എങ്ങനെ ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാക്കാൻ കഴിയും. പോരെങ്കിൽ  അന്താരാഷ്ട്ര നിലവാരം     കൈവരിക്കാനുതകുന്ന ജിഡിപി യുടെ ആറു ശതമാനം ചെലവഴിക്കണമെന്ന നിർദേശത്തെ  ഇപ്രാവശ്യവും അവഗണിച്ചു     

സർക്കാരുകൾ

സംസ്ഥാനങ്ങൾക്കുള്ള സഹായമാണ് അവസാനത്തെ പ്രഖ്യാപനം. ഓവർഡ്രാഫ്റ്റിന്റെ സമയ പരിധി കൂട്ടിയതും കടപരിധി  ഉയർത്തിയതും നന്നായി. ജിഡിപി യുടെ മൂന്ന് ശതമാനം കടം എടുക്കാമെന്ന പരിധി അഞ്ചു ശതമാനം ആക്കിയത് സ്വാഗതാർഹമായ കാര്യം. പക്ഷെ കുറച്ചു നിബന്ധനകൾ വെച്ചത് ‘പുര കത്തുമ്പോൾ വാഴ വെട്ടുന്നതിനു’ സമാനമായി. നാലു നിബന്ധനകളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിൽ  മൂന്നെണ്ണം സംസ്ഥാന സർക്കാരുകൾ പാലിച്ചാലേ 3.5 ശതമാനം മുതൽ 4.5 ശതമാനം വരെയുള്ള സ്ളാബ് ഉപയോഗിക്കാൻ കഴിയൂ. സ്വകാര്യവത്ക്കരണത്തിനുതകുന്ന പ്രസ്തുത നിർദേശങ്ങൾ ഗുണമോ ദോഷമോയെന്നു കാലം തെളിയിക്കും, പ്രത്യേകിച്ചു വൈദുതി മേഖലയിലെ പരിഷ്‌ക്കാരങ്ങൾ. സ്റ്റേറ്റുകളുടെ സ്വാതന്ത്ര്യത്തിൽ കൈവക്കുന്നത് ഫെഡറലിസമോ കോപ്പറേറ്റീവ് ഫെഡറലിസമോ എന്ന സംശയമാണ് ഈ സാഹചര്യത്തിൽ ഉടലെടുക്കുന്നത്. അസാധാരണ  സാഹചര്യമെന്നാൽ  ഇങ്ങനെയും ഒരർത്ഥവും ഉണ്ടോ? ഏതായാലും കേരളത്തിന് ഈ നിബന്ധനകൾ വലിയ കടമ്പയായിരിക്കുമെന്നു തോന്നുന്നില്ല.

സാധാരണക്കാർ

തൊഴിലുറപ്പു പദ്ധതിയിലെ വിഹിതം കൂടിയതാണ് സാധാരണക്കാരനായി  പ്രഖ്യാപിച്ച പദ്ധതി. 40,000 കോടി രൂപ ഇതിലേക്കായി അധികം മാറ്റിവച്ചത്  തികച്ചും  സ്വാഗതാർഹമാണ്. ഈ രംഗത്ത് പണിയെടുക്കുന്ന, പ്രതേകിച്ചു സ്ത്രീ തൊഴിലാളികളുടെ ക്രയശേഷി  ചെറിയ അളവിൽ വർധിക്കും എന്നാൽ മൊത്തത്തിൽ കൂലിയിലെ വർധനവും തൊഴിൽ ദിനങ്ങളുടെ എണ്ണവും കൂട്ടുന്നതിൽ യാതൊരു നിർദേശവും മുന്നോട്ടു വെച്ചിട്ടില്ല. യഥാർത്ഥത്തിൽ ഇതുകൂടി ചേർന്നെങ്കിൽ ഈ വിഷമകാലത്തു സാധാരണജനങ്ങൾക്ക് ഗുണം കിട്ടുമായിരുന്നു.

സാധാരണക്കാരന് എന്തു ഗുണം?   

ഈ ഘട്ടത്തിൽ എല്ലാവരിലും ഉയരുന്ന ചോദ്യമാണിത്. ഇരുപതു ലക്ഷം കോടിയുടെ  പാക്കേജിൽ  റിസേർവ് ബാങ്കിന്റെ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച  8.04 ലക്ഷം കോടി രൂപ ഉൾപ്പെടുന്നു . കൂടാതെ, സർക്കാർ നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജും ഇതിൽ ഉൾപ്പെടുന്നു.  ബാക്കിയുള്ള 10.26 ലക്ഷം കോടി രൂപയിൽ സിംഹഭാഗവും വായ്‌പാ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളാണ്. നേരിട്ടുള്ള പണം ചെലവഴിക്കൽ വളരെ കുറവാണ്. രണ്ടു ലക്ഷം കോടി രൂപ വരെയാണ് ഇത്തരത്തിൽ ചെലവഴിക്കുന്നത്. അതായത് ഇരുപതു ലക്ഷത്തിന്റെ പത്തു ശതമാനം അഥവാ ജിഡിപി യുടെ ഒരു ശതമാനം മാത്രം. മേഖലകളെ തലോടുന്നതിലും വന്യമായ സ്വകാര്യവത്കരണത്തിനു ഊന്നൽ നല്കുന്നതിലുമാണ് പാക്കേജിന്റെ ശ്രദ്ധ. ബജറ്റിലും മറ്റും അവതരിപ്പിക്കേണ്ട കാര്യങ്ങളാണിവ. അതേസമയം ഈ മഹാമാരിയുടെ വലിയ ഇരയായിരുന്ന ടൂറിസത്തെ അവഗണിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് പൊതുവിൽ നടത്തിയ പ്രഖ്യാപനങ്ങളാണ് ഇക്കൂട്ടർക്കുള്ള ഏക ആശ്വാസം.  തൊഴിലവസരങ്ങൾ കുറയുന്നതും ദാരിദ്ര്യം കൂടുന്നതും    ഭരണാധികാരികൾക്കു പ്രശ്നമാകുന്നില്ല എന്ന് വേണം സാമ്പത്തിക പാക്കേജ് വിലയിരുത്തുമ്പോൾ തോന്നുന്നത്. 2019ലെ കണക്കു പ്രകാരം 520 ദശലക്ഷം തൊഴിലാളികളുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തിൽ ഒട്ടും തര്‍ക്കമില്ല. സാധാരണക്കാരന്റെ ക്രയശേഷി നാമമാത്രമായി വർധിപ്പിച്ചു പരിഹരിക്കാവുന്നതല്ല ഇന്ന് നാം നേരിടുന്ന പ്രശ്നം.

ധനകാര്യ വിദഗ്ധനാണ് ലേഖകൻ

English Summery: Financial Package and Common Man

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com