മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ അധിക നിക്ഷേപം നടത്താന്‍ അനുമതി

HIGHLIGHTS
  • ടെമ്പിള്‍ടെണ്‍ ആറ് ഡെറ്റ് സ്‌കീമുകള്‍ നിര്‍ത്തലാക്കിയതിന് ശേഷമാണ് തീരുമാനം
mutual-fund
SHARE

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്  സര്‍ക്കാര്‍  ബോണ്ടുകളില്‍ അധിക നിക്ഷേപം നടത്താന്‍ വിപണി നിയന്ത്രകരായ സെബി അനുമതി നല്‍കി.  മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി കോര്‍പറേറ്റ് ബോണ്ടുകള്‍, ബാങ്കിങ് & പിഎസ്‌യു, ക്രഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ എന്നിവയ്ക്ക് കീഴിലുള്ള  മൊത്തം ആസ്തിയുടെ (എയുഎം) 15 ശതമാനം അധികമായി ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാന്‍ കഴിയുമെന്ന്  സെബി അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ട്രഷറി ബില്ലുകളിലും ഉള്ള ഇത്തരം അധിക നിക്ഷേപം നിര്‍ബന്ധമല്ലെന്നും  മ്യൂച്വല്‍ ഫണ്ടുകളുടെ താത്പര്യ പ്രകാരം  തിരഞ്ഞെടുക്കാമെന്നും സെബി അറിയിച്ചിട്ടുണ്ട്.

മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ സാന്നിദ്ധ്യം ഉയര്‍ത്തണം എന്ന് ഫണ്ടു ഹൗസുകളുടെയും  ആംഫിയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സെബി അധിക നിക്ഷേപത്തിനുള്ള അനുമതി നല്‍കിയത്.
കോര്‍പറേറ്റ് ബോണ്ട് ഫണ്ടുകള്‍ മൊത്തം ആസ്തിയുടെ 65 ശതമാനം വരെ AA+ മുതല്‍ മുകളിലേക്ക് റേറ്റിങ്ങുള്ള കടപത്രങ്ങളില്‍ നിക്ഷേപിക്കണം എന്നാണ് സെബിയുടെ നിര്‍ദ്ദേശം. അതേസമയം ബാങ്കിങ് & പിഎസ്‌യു ഫണ്ടുകള്‍ ആസ്തിയുടെ 65 ശതമാനം ബാങ്കുകള്‍, പിഎസ്‌യു , പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങള്‍ , മുന്‍സിപ്പല്‍ ബോണ്ടുകള്‍ എന്നിവയുടെ ഡെറ്റ് ഉപകരണങ്ങളില്‍ വേണം നിക്ഷേപിക്കേണ്ടത്. ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ ആസ്തിയുടെ കുറഞ്ഞത് 50 ശതമാനം എഎ റേറ്റിങും താഴ്ന്ന റേറ്റിങും ഉള്ള കടപത്രങ്ങളില്‍ നിക്ഷേപിക്കണം എന്ന് സെബി പറഞ്ഞു.
പണലഭ്യത കുറവും നിക്ഷേപം പിന്‍വലിക്കല്‍ സമ്മര്‍ദ്ദങ്ങളും ചൂണ്ടികാട്ടി ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടെണ്‍  മ്യൂച്വല്‍ ഫണ്ട് ആറ് ഡെറ്റ് സ്‌കീമുകള്‍ നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.

English Summery:Mutual Fuds Can Invest in Government Bonds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA