ADVERTISEMENT

ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തുടങ്ങും. രണ്ടാംഘട്ടത്തില്‍ പുതിയ രണ്ട് സീരീസുകളിലൂടെ 14,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.  2019 ഡിസംബറില്‍ ആയിരുന്നു ഭാരത് ബോണ്ട് ഇടിഎഫിന്റെ  ആദ്യ നിക്ഷേപ സമാഹരണം. ആദ്യ ഘട്ട നിക്ഷേപ സമാഹരണം  വിജയമായതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടവുമായി എത്തുന്നത്.  
രണ്ടാംഘട്ടത്തിലും രണ്ട് സീരീസുകള്‍ ആണ് പുറത്തിറക്കുന്നത്. ഒന്ന് 2025 ഏപ്രിലും അടുത്ത് 2031 ഏപ്രിലിലും കാലാവധി പൂര്‍ത്തിയാക്കും. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി ഇതേ കാലാവധിയിലുള്ള ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ടും  (എഫ്ഒഎഫ്) പുറത്തിറക്കുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു.

നിക്ഷേപം കടപ്പത്രങ്ങളിൽ

മറ്റ് ഗവണ്‍മെന്റ് ഇടിഎഫുകള്‍ വഴി നിക്ഷേപകര്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലാണ്  നിക്ഷേപിക്കാന്‍ സാധിക്കുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഭാരത് ബോണ്ട് ഇടിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കടപത്രങ്ങളില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരെ അനുവദിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ  എഎഎ-റേറ്റിങ്ങിലുള്ള  കടപത്രങ്ങളില്‍   ആണ്  ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപം നടത്തുന്നത്.  

എഡല്‍വിസ് മ്യൂച്വല്‍ ഫണ്ടിനാണ് ഭാരത് ബോണ്ട് ഇടിഎഫ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍  അധികാരം നല്‍കിയിരിക്കുന്നത്.
ഭാരത് ബോണ്ട് ഇടിഎഫിന്റെ ആദ്യഘട്ടത്തില്‍ 12,400 കോടി രൂപ സമാഹരിച്ചു . ന്യൂഫണ്ട് ഓഫറിന് ശേഷവും ഭാരത് ബോണ്ട് ഇടിഎഫിന് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com