ADVERTISEMENT

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ & ടെലികമ്യൂണിക്കേഷന്‍ ഉപകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ  വിദേശ  ലിസ്റ്റിങ്ങ് പരിഗണനയില്‍. 2021 ഓടെ കമ്പനിയുടെ ഓഹരികള്‍ ഐപിഒ വിപണിയില്‍ എത്തിയേക്കും. ജിയോ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ലിസ്റ്റിങ് യുഎസ് സ്‌റ്റോക് എക്‌സ്‌ചേഞ്ചായ നാസ്ഡാക്കില്‍ ആയിരിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.
വിദേശത്ത് നേരിട്ട് ലിസ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികളെ അനുവദിക്കുമെന്ന  ധന മന്ത്രിയുടെ പ്രഖ്യാപനം വന്നതിനെ  തുടര്‍ന്നാണ് കമ്പനിയുടെ ഈ നീക്കം.  ഇന്ത്യന്‍ കമ്പനികള്‍ വിദേശ വിണിയില്‍ നേരിട്ട് ലിസ്റ്റ് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞാല്‍ ഉടന്‍ കമ്പനി വിവിധ വിദേശ വിപണികളില്‍ ഇതിനുള്ള സാധ്യത തേടി തുടങ്ങുമെന്നാണ് സൂചന.   ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോംസിലെ 20-25 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതിന് ശേഷമായിരിക്കും ലിസ്റ്റിങിനുള്ള നടപടികള്‍ ആരംഭിക്കുക.
കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചോളം വിദേശ കമ്പനികളാണ് ജിയോപ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തിയത്.  മൊത്തം 78,560 കോടി രൂപയുടെ  നിക്ഷേപം നടത്തിയ വിദേശ കമ്പനികള്‍ ഇതിനകം 17.12  ശതമാനം ഓഹരികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

English Summery:Reliance Jio Platforms Going for Listing in Foreign Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com