ADVERTISEMENT

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരികൾ ജൂണ്‍ 12 ന് ലിസ്റ്റ് ചെയ്യും. ചെറുകിട നിക്ഷേപകര്‍ക്ക്  പുറമെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉള്ള വന്‍ സ്ഥാപന നിക്ഷേപകരും  ആര്‍ഐഎലിന്റെ അവകാശ ഓഹരി വില്‍പ്പനയില്‍ വലിയ താത്പര്യമാണ് പ്രകടിപ്പിച്ചത്.  
ജൂണ്‍ 10 ന് ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കും. നിലവില്‍ റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു അവകാശ ഓഹരി വീതം ലഭ്യമാകും. പ്രതിഓഹരി വില 1,257 രൂപയാണ് . ഇത് ഓഹരി ഉടമകളില്‍ നിന്നും തവണകളായിട്ടായിരിക്കും സ്വീകരിക്കുക. പ്രതി ഓഹരി 314.25 രൂപയാണ് ആദ്യ ഗഡുവായി നല്‍കേണ്ടത്.  രണ്ടാമത്ത ഗഡു 2021 മേയിലും ശേഷിക്കുന്ന തുക 2021 നവംബറിലുമാണ് അടയ്‌ക്കേണ്ടത്.
2021 മാര്‍ച്ച് 31 ഓടെ കട രഹിത കമ്പനിയായി മാറുകയാണ് ലക്ഷ്യം. അവകാശ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

English Summery:Reliance Rights Issue Listing on June 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com