ADVERTISEMENT

ലോക്ഡൗണ്‍ കാലയളവില്‍ റെക്കറിങ് ഡെപ്പോസിറ്റിലെ (ആര്‍ഡി) പ്രതിമാസ തവണ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയവരില്‍  നിന്നും  ജൂണ്‍ അവസാനം വരെ പിഴ ഈടാക്കില്ല എന്ന് ഇന്ത്യ പോസ്റ്റ് അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ  തീരുമാനം.

നിലവിലെ സാഹചര്യത്തില്‍ റെക്കറിങ് ഡെപ്പോസിറ്റിലെ പ്രതിമാസ തവണ മുടങ്ങിയവര്‍ ആശങ്കപ്പെടേണ്ടതില്ല. മേയിലെ തവണ  ജൂണ്‍ 30 വരെ  നിക്ഷേപിക്കാം. തവണ അടയ്ക്കാന്‍ കാലതാമസം വരുത്തിയതിനുള്ള യാതൊരു പിഴയും  ഈടാക്കില്ല.
ഇളവുകള്‍  ലഭിക്കുന്നതിനായി പ്രതിമാസ തവണകള്‍ മുന്‍ കൂറായി നിക്ഷേപിക്കുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.
ലോക്ഡൗണ്‍ കാലയളവില്‍ ഇളവുകള്‍  ലഭിക്കുന്നതിനായി മുന്‍കൂറായി  നിക്ഷേപം നടത്താന്‍  കഴിയാതിരുന്ന ആര്‍ഡി അക്കൗണ്ട് ഉടമകള്‍ക്കും ജൂണ്‍ 30 വരെ അവസരം ഉണ്ടായിരിക്കും. നിക്ഷേപ സമയത്ത് സ്‌കീമിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് അനുവദനീയമായ ഇളവുകള്‍ ലഭ്യമാകും. മാര്‍ച്ച് , ഏപ്രില്‍, മെയ് മാസങ്ങളിലെ മുടങ്ങി പോയ തവണകള്‍  ജൂണ്‍ 30 വരെ പിഴ കൂടാതെ അടയ്ക്കാം.

English Summery:Post office RD Can Be Paid Without Penalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com