ADVERTISEMENT

ഈ കോവിഡ് പ്രതിസന്ധിക്കാലത്ത് സുരക്ഷിതമായി എവിടെ നിക്ഷേപിക്കുമെന്നാലോചിക്കുകയാണോ? മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട നിങ്ങളുടെ  നിരവധിയായ സംശയങ്ങൾ ദുരീകരിക്കാനിതാ അവസരം. ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ നിങ്ങളുടെ സംശയങ്ങൾക്ക് പരിഹാരമുറപ്പിക്കാം.

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക

മ്യൂച്ചൽ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്നതിനും അവലോകനം ചെയ്യുന്നതിനും പ്രായോഗികമായി മാർഗനിർദേശം നൽകുന്ന വിദഗ്ധരാണ് ജൂൺ 27ന് സംഘടിപ്പിക്കുന്ന ഈ വെബിനാറിൽ പങ്കെടുക്കുന്നത്. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യ വെബിനാർ കോവിഡ് കാലത്തെ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്കു മികച്ച മാർഗനിർദേശങ്ങൾ നല്‍കും. അവസരങ്ങളുടെ നിക്ഷേപലോകത്തേക്കിറങ്ങി ചെല്ലാൻ വെബിനാർ നിങ്ങൾക്കു വഴികാട്ടിയാകും.

എസ്ഐപി നിക്ഷേപം

മ്യൂച്ചൽ ഫണ്ട് എന്നുകേട്ടാൽ അതൊന്നും  നമുക്ക് പറഞ്ഞിട്ടുള്ളതല്ല എന്നു കരുതി മാറി നിന്നാൽ ഇനി ശരിയാകില്ല. തികച്ചും ലളിതവും സാധാരണക്കാർക്ക് അനുയോജ്യവുമായ ഈ നിക്ഷേപ രീതിയ്ക്ക് ഇന്നത്തെ പ്രതിസന്ധിയുടെ ഘട്ടത്തിൽ വളരെ സാധ്യതയുണ്ട്. കൈയിലുള്ള തുക ഘട്ടം ഘട്ടമായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന എസ്ഐപി നിക്ഷേപം (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ഓരോരുത്തരെയും തങ്ങളുടെ സാമ്പത്തിക ലക്ഷ്യം നേടാൻ സഹായിക്കും.അഞ്ഞൂറോ ആയിരമോ കഴിവിനനുസരിച്ചുള്ള തുക നീക്കിവെച്ചാൽ മതി. അതാകുമ്പോൾ എപ്പോൾ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം എന്നൊന്നും ചിന്തിച്ച് ആശങ്കപ്പെടേണ്ടതില്ല.

ഓഹരിയായാലും മ്യുച്ചൽഫണ്ടായാലും വില കുറയുമ്പോഴാണ് നിക്ഷേപിക്കേണ്ടത്. സാധാരണഗതിയിൽ ആരും അതിനു തയാറാകില്ല. പക്ഷേ എസ്ഐപിയാകുമ്പോൾ ഓട്ടോമാറ്റിക്കായി നിങ്ങളറിയാതെ തന്നെ നിക്ഷേപം തുടരും. അതിനാൽ വിലയിലെ ഏറ്റക്കുറച്ചിലൊന്നും കാര്യമാക്കേണ്ടതില്ല. ഇത്തരത്തിൽ നിരവധി കാര്യങ്ങളുണ്ട് മ്യൂച്ചൽ ഫണ്ടുമായി ബന്ധപ്പെട്ടു നിങ്ങളറിയേണ്ടത്. കൂടുതൽ കാര്യക്ഷമമായി നിക്ഷേപിക്കുന്നതിന് ഈ അറിവ് നിങ്ങളെ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com