ADVERTISEMENT

മികച്ചൊരു കമ്പനിയുടെ ഒരൊറ്റ ഓഹരി മാത്രമായി വിപണിയില്‍ നിന്നു വാങ്ങാനാകും. അതു പോലെ വളര്‍ച്ചാ സാധ്യതയുള്ള ഓഹരികള്‍ കുറഞ്ഞ വിലയില്‍ വാങ്ങി വില കുതിച്ചുയരുമ്പോള്‍ വില്‍പന നടത്തി ലാഭമുണ്ടാക്കാനും സാധിക്കും. പക്ഷേ, തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഇതെല്ലാം നിങ്ങള്‍ക്കു സാധിക്കുമോ? ലളിതവും സങ്കീര്‍ണവുമായ ഒട്ടനവധി വസ്തുതകള്‍ വിശകലനം ചെയ്യാനുള്ള അറിവും കഴിവും ക്ഷമയുമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ എന്തെങ്കിലും ചെയ്യാനാവു. ഇത്തരം തലവേദനകളൊന്നുമില്ലാതെ മ്യൂച്ചൽ ഫണ്ടിലൂടെ നേട്ടമുണ്ടാക്കാനുള്ള വഴികളറിയാൻ സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ പങ്കെടൂക്കു.ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ ജൂൺ 27 നാണ്.

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക

നഷ്ട സാധ്യതകള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ലാഭ സാധ്യതയുള്ളത് ഓഹരി വിപണിയിലാണെന്നത് നമ്മെയെല്ലാം അതിലേക്ക് ആകര്‍ഷിക്കും. പക്ഷേ, നേരത്തെ പറഞ്ഞതു പോലെ കൃത്യമായ വിശകലനം ഇല്ലാതെ ഓഹരി വിപണിയില്‍ നിന്നു നേട്ടമുണ്ടാക്കാനാവില്ല.
ഇനി ഓഹരി വിപണിക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും നിങ്ങള്‍ക്കു കഴിവുണ്ടെങ്കിലോ? അതു കൊണ്ടുമായില്ല എന്നതാണ് സത്യം. ഇത്തരം വിശകലനങ്ങള്‍ ഒരു ദിവസമോ ഒരാഴ്ചയോ ഒരു മാസമോ മാത്രമായി നടത്തേണ്ടതല്ല. എല്ലാ ദിവസവും അതു വിലയിരുത്തിക്കൊണ്ടിരിക്കണം. അതനുസരിച്ചുള്ള തീരുമാനങ്ങളും നീക്കങ്ങളും കൈക്കൊള്ളുകയും വേണം. അതിനു നിങ്ങള്‍ക്കു സാധിക്കുമോ?

സാധാരണ എല്ലാവരേയും കൊണ്ട് സാധിക്കുന്ന ഒരു കാര്യമല്ലിത്. വീട്ടുജോലി അടക്കം എന്തു ജോലിയായാലും അതില്‍ മുഴുകിയിരിക്കുന്നതിനിടെ സങ്കീര്‍ണമായ ഓഹരി വിപണിയെ പിന്തുടരുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാനാവില്ല. അപ്പോള്‍ നമുക്കു വേണ്ടി ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ ഒരു ജോലിക്കാരനെ നിയോഗിക്കാം. അതിനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയിലാണ് മ്യൂചല്‍ ഫണ്ടുകളെ കാണേണ്ടത്.

സാധാരണക്കാർക്ക് അനുയോജ്യം

നമ്മെ പോലുള്ള സാധാരണ നിക്ഷേപകരുടെ പണം ഒരുമിച്ചു കൂട്ടി അത് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവയാണ് ഇക്വിറ്റി മ്യൂചല്‍ ഫണ്ടുകള്‍. ഈ ഓഹരി അധിഷ്ഠിത പദ്ധതികളില്‍ ലഭിക്കുന്ന വന്‍ തുക ഇവയുടെ ഫണ്ട് മാനേജര്‍മാര്‍ ശാസ്ത്രീയ വിശകലനങ്ങളുടേയും തീരുമാനങ്ങളുടേയും അടിസ്ഥാനത്തില്‍ മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും. ഈ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപ തീരുമാനങ്ങളുടെ കാര്യത്തില്‍ നമ്മെക്കാള്‍ വലിയ വിദഗ്ദ്ധരായിരിക്കും എന്നതാണ് ഇവിടെ ഏറ്റവും പ്രസക്തം. ലക്ഷക്കണക്കിനു നിക്ഷേപകരില്‍ നിന്നുള്ള തുകകള്‍ ഉള്ളതിനാല്‍ ഗണ്യമായ വലിയ തുകയാവും ഉണ്ടാകുക എന്നതും മ്യൂചല്‍ ഫണ്ടുകള്‍ക്കു നേട്ടമാകും.
ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപിക്കുന്നതിനേക്കാള്‍ സാധാരണക്കാര്‍ക്കു മികച്ചത് മ്യൂചല്‍ ഫണ്ടുകള്‍ വഴിയുള്ള ഓഹരി നിക്ഷേപമാണ്. ഇതിനായി മികച്ച പദ്ധതികളെ കണ്ടെത്തണം. ഓഹരി വിപണിയിലെ പോലെ തന്നെ മ്യൂചല്‍ ഫണ്ടിലെ നിക്ഷേപവും വിപണിയിലെ നഷ്ട സാധ്യതകള്‍ക്കു വിധേയമാണ് എന്ന കാര്യവും മറക്കരുത്.

English Summery: Join Smart Investor Webinar to Know more about Mutual-Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com