യുടിഐ എഎംസി ഐപിഒ വിപണിയിലേക്ക്

HIGHLIGHTS
  • 3,000 കോടി സമാഹരിക്കും
1200-Money
SHARE

കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി അടിസ്ഥാനമാക്കി  അസ്സറ്റ് മാനേജ്‌മെന്റ് കമ്പനിയായ (എഎംസി) യുടിഐ ഐപിഒ വിപണിയിലേക്ക് എത്തുന്നു. യുടിഐ എഎംസിയുടെ  പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ( ഐപിഒ) വിപണി നിയന്ത്രകരായ  സെബി അനുമതി നല്‍കി. ഐപിഒ വഴി 3,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഐപിഒ.ിലൂടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് 38,987,081 ഇക്വിറ്റി ഷെയറുകള്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ), ലൈഫ് ഇന്‍ഷൂറന്‍സ് കോപറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) , ബാങ്ക് ഓഫ് ബറോഡ (ബിഒബി)  എന്നിവ കമ്പനിയിലെ  10,459,949 ഓഹരികള്‍ വീതം വിറ്റഴിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കും ടി റോവ് പ്രൈസ് ഇന്റര്‍നാഷണലും 3,803,617 ഓഹരികള്‍ വീതം വിറ്റഴിക്കുമെന്നാണ് സൂചന. എസ്ബിഐ, പിഎന്‍ബി, ബിഒബി എന്നിവയ്ക്ക്  യുടിഐ എഎംസിയില്‍  18.5 ശതമാനം ഓഹരി വിഹിതം ഉണ്ട്. അതേസമയം യുഎസ് ആസ്ഥാനമായുള്ള ടി റോവ് പ്രൈസിന്റെ കൈവശമാണ് കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ .
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി ബാങ്ക്, ഡിഎസ്പി മെറില്‍ ലിഞ്ച് , ഐസിഐസിഐ സെക്യൂരിറ്റീസ് , ജെഎം ഫിനാന്‍ഷ്യല്‍ , എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്  എന്നിവരാണ് ഐപിഒയുടെ മേല്‍നോട്ടം വഹിക്കുന്നത്.
2019 ഡിസംബറിലാണ് യുടിഐ എഎംസി ഐപിഒ തുടങ്ങുന്നതിന് വേണ്ടി സെബിക്ക് മുമ്പാകെ കരട് രേഖകള്‍ സമര്‍പ്പിക്കുന്നത്.

English Summery:Uti is Going for IPO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA