ADVERTISEMENT

സാമ്പത്തിക പ്രതിസന്ധിയില്‍ കൈത്താങ്ങാകാന്‍ മറ്റൊരു ഉത്തേജക പാക്കേജിന് കൂടി സാധ്യത. മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായ  സാമ്പത്തിക പാക്കേജായിരിക്കും അതെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായി ഫിച്ച് പ്രവചിക്കുന്നു. ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് സ്ഥിരതയില്‍ നിന്ന് നെഗറ്റീവ് ആക്കി ഫിച്ച് കുറച്ചിരുന്നു.

ജി ഡി പിയുടെ ഒരു ശതമാനം വരുന്ന, മുമ്പ് പ്രഖ്യാപിച്ച പാക്കേജിലും വലിയ തോതിലുള്ള ഒന്നായിരിക്കും പുതിയ പാക്കേജെന്നും ഫിച്ച് വ്യക്തമാക്കുന്നു. നേരത്തെ ഘട്ടം ഘട്ടമായി കോവിഡ് സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് മോചിതമാകാന്‍ ജിഡിപിയുടെ പത്ത് ശതമാനം പാക്കേജ് പ്രഖ്യാപിച്ചു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഫലത്തില്‍ ഒരു ശതമാനമാണ് ഇക്കണോമിക്ക് ഉത്തേജനം എന്ന നിലയില്‍ ലഭിച്ചത്. കോവിഡ് വ്യാപനം അപകടകരമായ നിലയില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ തുക മതിയാവില്ലെന്ന് വിവിധ കോണില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ ബോണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ പ്രഖ്യാപനമാണ് പുതിയ പാക്കേജിന്റെ സൂചന നല്‍കുന്നതെന്ന് ഫിച്ച് വ്യക്തമാക്കുന്നു. പല വിദേശ സമ്പദ് വ്യവസ്ഥകളും അവരുെ ജി ഡി പിയുടെ 20 ശതമാനം വരെയാണ് നേരിട്ടുള്ള സാമ്പത്തിക പാക്കേജ് അനുവദിച്ചത്.

English Summery: Yet Another Financial Package may Come Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com