ADVERTISEMENT
നിക്ഷേപകർക്കായി പുതിയ ബോണ്ട് ഇറക്കി സർക്കാർ. 7.15 ശതമാനമാണ് പലിശ. ഇത് ഫ്ലോട്ടിങ് റേറ്റ് ആണ് . എല്ലാവർഷവും ജൂലൈ ഒന്നിനും ജനുവരി ഒന്നിനും പലിശ പുതുക്കി നിശ്ചയിക്കും. ഒരുമിച്ച് പലിശ ലഭിക്കുന്നതിന് പകരം ആറുമാസം കൂടുമ്പോൾ പലിശ ലഭിക്കും എന്നതാണ് ഈ നിക്ഷേപത്തിന് പ്രത്യേകത. പലിശ വരുമാനത്തിനു ടാക്സ് ഈടാക്കും.

ആർക്കൊക്കെ നിക്ഷേപിക്കാം ?

വ്യക്തികൾക്കോ ഹിന്ദു അവിഭക്ത കുടുംബത്തിനോ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ പ്രവാസികൾക്കു ബോണ്ടിൽ നിക്ഷേപിക്കാനാകില്ല.

എത്ര രൂപ വരെ നിക്ഷേപിക്കാം?

നിക്ഷേപത്തിന് പരിധിയില്ല ഏറ്റവും ചുരുങ്ങിയത് 1000 രൂപയും  ആയിരത്തിന്റെ ഗുണിതങ്ങളായോ നിക്ഷേപിക്കാവുന്നതാണ്.
20,000 രൂപവരെ പണമായും അതിനു മുകളിലുള്ള തുകയാണെങ്കിൽ  ഡ്രാഫ്റ്റ്, ചെക്ക് , ഓൺലൈൻ ട്രാൻസ്ഫർ വഴിയോ കൈമാറണം.

കാലാവധി

നിക്ഷേപം തുടങ്ങുന്ന ദിവസം മുതൽ 7 വർഷം വരെയാണ് നിക്ഷേപ കാലാവധി. സാധാരണക്കാർക്ക് കാലാവധിക്ക് മുമ്പ് പിൻവലിക്കാൻ കഴിയില്ല. എന്നാൽ മുതിർന്ന പൗരന്മാർക്ക്  പിൻവലിക്കാം.

എങ്ങനെ നിക്ഷേപിക്കും?

പൊതുമേഖലാ ബാങ്കുകൾ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഐഡിബിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ വഴി നിക്ഷേപം ആരംഭിക്കാം. ഇലക്ട്രോണിക്  രൂപത്തിലുള്ള ഇ-ബോണ്ടുകളാണ് ഇഷ്യൂ ചെയ്യുക. നിക്ഷേപിക്കുന്ന ആളുടെ പേരിൽ ബോണ്ട് ലഡ്ജർ അക്കൗണ്ട് ആരംഭിക്കണം.

• ബാങ്ക് വായ്ക്കോ മറ്റു സാമ്പത്തിക ഇടപാടുകൾക്കോ എൻബിഎഫ്സി പോലുള്ളവയ്ക്ക് ഈടായി ഉപയോഗിക്കാനാകില്ല.

• നോമിനിയെ വയ്ക്കാം. നിക്ഷേപകരുടെ മരണശേഷം മാത്രമേ ബോണ്ട് ലഡ്ജർ അക്കൗണ്ട് നോമിനിയുടെ പേരിൽ കൈമാറ്റം ചെയ്യാനാകൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com