ADVERTISEMENT

ഓഹരി വിപണിയിൽ ഇതു വരെ നിക്ഷേപം നടത്തിയിട്ടില്ലാത്തവർക്ക് നിക്ഷേപിക്കാനായി വേണ്ട പണമുണ്ടെങ്കിൽ ശ്രദ്ധാപൂർവം  ദീർഘകാലത്തേയ്ക്ക് നിക്ഷേപിക്കാൻ അനുയോജ്യമായ സമയമാണിത്. ഈ കോവിഡ് കാലത്ത്  ഓരോ മാസവും ഓഹരി വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ എന്താണു ചെയ്യേണ്ടതെന്നു നോക്കാം.

കുറഞ്ഞത് അഞ്ചു വർഷമെങ്കിലുമുള്ള കാലയളവിൽ ഓഹരികൾ മെച്ചപ്പെട്ട റിട്ടേൺ നൽകാറുണ്ട്. ഇനി നിക്ഷേപത്തുക നിശ്ചയിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർമിക്കുക. 

∙ ദൈനംദിന ആവശ്യങ്ങളെ ബാധിക്കാത്ത തുക മാത്രം നിക്ഷേപിക്കുക.

∙ ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം തുടങ്ങുക. പിന്നീട് വിപുലപ്പെടുത്തുക. 

∙ ഓഹരികളുടെ പ്രകടനം കാലാനുസൃതമായി വിലയിരുത്തുകയും പുനഃക്രമീകരിക്കുകയും ചെയ്യുക.

ബ്രോക്കറുടെ സഹായം കൂടാതെ നിക്ഷേപം നിയന്ത്രിക്കാനാകുമെങ്കിൽ ഓൺലൈൻ ട്രേഡിങ് ഓപ്ഷൻ തിരഞ്ഞെടുക്കാം. നിങ്ങളുടെ ബ്രോക്കർ ഓൺലൈൻ, ഫോൺ ട്രേഡിങ് സൗകര്യമൊരുക്കിത്തരും. കൂടാതെ അവർ പുറത്തുവിടുന്ന വിപണി ഗവേഷണ റിപ്പോർട്ടുകളും സഹായമെന്ന നിലയിൽ നൽകും. അല്ലെങ്കിൽ ബ്രോക്കറുടെ ഓഫിസ് സന്ദർശിച്ച് ഇടപാടു നടത്താം.നിക്ഷേപത്തെ സംബന്ധിച്ചിടത്തോളം ശക്തമായ അടിത്തറയുള്ള ലാർജ് ക്യാപ് കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കുക.ഇത്തരം ഓഹരികളിലേറെയും ഇപ്പോൾ കുറഞ്ഞവിലയ്ക്കു ലഭ്യമാണ്. ഇവയ്ക്കു കൂടുതൽ സുരക്ഷിതത്വമുണ്ട്. ചില ബ്രോക്കർമാർ ഓഹരിയിൽ എസ്ഐപി രീതിയിൽ നിക്ഷേപം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അവരുടെ ട്രേഡിങ് ടെർമിനലുകൾ വഴിയാണ് ഇടപാട് നടത്തുക. നിങ്ങളുടെ ബ്രോക്കറോടു സംസാരിച്ചാൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ കിട്ടും.

English Summery: How to Start Equity Investment in a Small Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com